നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • COVID 19| ഉറവിടം അറിയാത്ത രോഗികളിൽ സൂക്ഷ്മ പഠന റിപ്പോർട്ട്; പകുതി പേരുടെ ഉറവിടം കണ്ടെത്തി

  COVID 19| ഉറവിടം അറിയാത്ത രോഗികളിൽ സൂക്ഷ്മ പഠന റിപ്പോർട്ട്; പകുതി പേരുടെ ഉറവിടം കണ്ടെത്തി

  സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഉറവിടം അജ്ഞാതമായ 1005 കോവിഡ് കേസുകളെ അവലംബമാക്കിയായിരുന്നു അന്വേഷണം.

  കോവിഡ് പരിശോധന

  കോവിഡ് പരിശോധന

  • Share this:
  തിരുവനന്തപുരം: ഉറവിടം അറിയാത്ത കോവിഡ് രോഗികളിൽ നടത്തിയ സൂക്ഷമ പഠന റിപ്പോർട്ട് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ജൂലൈയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഉറവിടം അജ്ഞാതമായ 1005 കോവിഡ് കേസുകളെ അവലംബമാക്കിയായിരുന്നു അന്വേഷണം.

  ഇതിൽ 561 പേരുടെയും രോഗബാധക്ക് കാരണം കണ്ടെത്താനായി എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 46 പേരുടേത്  കണ്ടെത്താനായില്ല. 422 കേസുകളിൽ പരിശോധന ഇപ്പോഴും തുടരുകയാണ്.

  രോഗം പിടിപെടുമോ എന്ന  ഭയത്തിൽ നിരന്തരം ആശുപത്രിയിൽ പോയ യുവാവിന് മുതൽ സമ്പർക്കപശ്ചാത്തലമുള്ളയാൾക്ക് ഗ്ലൗസ് ധരിക്കാതെ ഇഞ്ചക്ഷൻ നൽകിയ നഴ്സിന് വരെ കോവിഡ് പകരുന്ന സാഹചര്യം ഉണ്ടായി.

  തലസ്ഥാന ജില്ലയിലാണ് കോവിഡ് ഭയന്ന് ആശുപത്രിയിൽ പോയ യുവാവിന് കോവിഡ് പിടിപെട്ടത്. മുൻകരുതലുകൾ സ്വീകരിക്കാരെ രോഗിയെ പരിചരിച്ച നഴ്സിന് കോവിഡ് ബാധയുണ്ടായത് കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും.

  561 ൽ 224 പേരും കോവിഡ് ക്ലസ്റ്ററുകളിൽ ഉൾപ്പെടുന്നവർ ആണ്. പോസിറ്റീവായവരുമായുള്ള സമ്പർക്കമാണ് 165 പേരിലെ രോഗപ്പകർച്ചാ കാരണമെന്നാണ് വിദഗ്ദ സംഘത്തിന്റെ നിഗമനം. 36 പേർക്ക് ആശുപത്രികളിൽ നിന്നും 33 പേരുടെ രോഗബാധ മാർക്കറ്റുകളിൽ നിന്നുമാണെന്നാണ് കണ്ടെത്തിൽ. 29 ആരോഗ്യപ്രവർത്തകർക്ക് ഉറവിടമറിയാത രോഗബാധയുണ്ടായത് കോവിഡ് രോഗികളുമാായി നേരിട്ട് ബന്ധമില്ലെങ്കിലും മറ്റ് സാഹചര്യങ്ങളാൽ ആശുപത്രികളിൽ നിന്ന് തന്നെയാണ്.

  രോഗക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരിൽ നിന്ന്  രോഗം പകർന്ന് കിട്ടിയത്  27 പേർക്കാണ്. കൊല്ലം ജില്ലയില ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകൻ മൊബൈൽ ഫോൺ നന്നാക്കാനെത്തിയത് വഴി കടയുടമക്ക് രോഗബാധയുണ്ടായത്.

  ഉറവിടമറിയാത്ത കേസുകളുടെ എണ്ണത്തിനൊപ്പം കാരണം കണ്ടെത്തിയതിലും കൂടുതൽ തലസ്ഥാനത്താണ്. 218 ൽ 171 ഉം ഉറവിടം കണ്ടെത്തി. കുറവ് മലപ്പുറത്താണ്. ആകെയുള്ള 190 കേസുകളിൽ 15 എണ്ണത്തിൽ മാത്രമാണ് ഉറവിടം തിരിച്ചറിയാനായത്.
  Published by:Naseeba TC
  First published:
  )}