Crime| മകനെ ജാമ്യത്തിലിറക്കാൻ സഹായിച്ചില്ല; CPI നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഐ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സാംനഗര്‍ വിജിതാഭവനില്‍ പി.ജെ.രാജു(60)വിനാണ് കുത്തേറ്റത്.
കൊല്ലം: മകനെ ജാമ്യത്തിലിറക്കാന്‍ സഹായിക്കാത്തതിന്റെ പേരിൽ അച്ഛന്‍ സിപിഐ നേതാവിനെ ആധാരമെഴുത്ത് ഓഫീസിനുള്ളിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുളത്തൂപ്പുഴയില്‍ ആധാരമെഴുത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സിപിഐ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സാംനഗര്‍ വിജിതാഭവനില്‍ പി.ജെ.രാജു(60)വിനാണ് കുത്തേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതി സാംനഗര്‍ നിഷാമന്‍സിലില്‍ എം ഷാജി (57) പൊലീസില്‍ കീഴടങ്ങി.
ആധാരമെഴുത്ത് ഓഫീസില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന രാജുവിന്റെ വയറിന്റെ വലതുവശത്തും ഇടതുകൈക്കുമാണ് പരിക്കേറ്റത്. ശബ്ദംകേട്ട് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ ഓടിയെത്തി ഷാജിയെ തടഞ്ഞു. പരിക്കേറ്റ രാജുവിന് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാജിയുടെ മകന്‍ മുഹമ്മദ് ഷാഹുലും കൂട്ടാളികളും കഴിഞ്ഞ ചൊവ്വാഴ്ച പൊതുനിരത്തില്‍ പരസ്യമായി മദ്യപിക്കുകയും ഇത് ചോദ്യംചെയ്തതിന് നാട്ടുകാരെ ആക്രമിക്കുകയും ചെയ്തു. ഈ കേസില്‍ ഇവരെ പൊലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ പി ജെ രാജു സഹായിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് സംഭവത്തെക്കുറിച്ച് കുളത്തൂപ്പുഴ പൊലീസ് പറയുന്നത്.
advertisement
അഞ്ചൽ, കുളത്തൂപ്പുഴ, പി ജെ രാജു, ക്രൈം വാർത്ത, കുളത്തൂപ്പുഴ പൊലീസ്
കണ്ണൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍
കണ്ണൂരിൽ (Kannur) കാർ തടഞ്ഞുനിർത്തി ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. സൂഫി മക്കാനി ഹോട്ടലിന്റെ ഉടമയായ ജഷീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12.45 നായിരുന്നു സംഭവം.
രാത്രി ഹോട്ടല്‍ അടച്ച് ജഷീര്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിക്കര പാലത്തിന് അടുത്ത് വെച്ച് പ്രതികൾ ഇയാളുടെ കാര്‍ തടയുകയും ഇതേ തുടര്‍ന്നുണ്ടായ വാക്കുതർക്കത്തിനിടെ ജഷീറിന് കുത്തേൽക്കുകയുമായിരുന്നു. കുത്തേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണം.
advertisement
കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
Location :
First Published :
February 01, 2022 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Crime| മകനെ ജാമ്യത്തിലിറക്കാൻ സഹായിച്ചില്ല; CPI നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു