കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്രയിലുണ്ടായ അക്രമസംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മാണിക്കോത് ബ്രാഞ്ച് സെക്രട്ടറി അതുല്ദാസാണ് അറസ്റ്റിലായത്. മതസ്പര്ധയ്ക്കെതിരായ 153 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായി അതുല്‍ ദാസും സംഘവും മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഹര്‍ത്താല്‍ ദിവസം വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനത്തെ നേരിട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
വടകര- പേരാമ്പ്ര റോഡിലായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിനിടെ സമീപത്തെ ജുമാ മസ്ജിദിനും മുസ്ലീം ലീഗ് ഓഫീസിന് നേരെയും കല്ലേറും ഉണ്ടായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.