തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായരെ (32) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല കവലയൂരിൽ സുബി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.
കഴിഞ്ഞ വർഷം ജൂലൈയിൽ പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27കാരിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെതുടർന്നാണ് അറസ്റ്റെന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി പറഞ്ഞു.
Also Read- തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവർ പിടിയിൽ
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പകർത്തിയ വിഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പ്രതി നേരത്തേ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Dental, Impregnating, Thiruvananthapuram