രാത്രി ഫുൾ ടാങ്ക് ഡീസൽ അടിച്ചു; രാവിലെ ഓട്ടം തുടങ്ങിയപ്പോൾ പാതിവഴിയിൽ ബസ് നിന്നു; CCTV പരിശോധിച്ചപ്പോൾ കണ്ടത് മോഷണം

Last Updated:

പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിൽക്കുകയായിരുന്നു

(image: canva)
(image: canva)
ആലപ്പുഴ: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പൊലീസിൽ പരാതി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടന നൂറനാട് പൊലീസിന് കൈമാറി. താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അഫ്സാന മോൾ എന്ന് പേരുള്ള രണ്ട് ബസുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസൽ മോഷ്ടിച്ചത്.
പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിൽക്കുകയായിരുന്നു. ടാങ്ക് തുറന്നപ്പോൾ ഒരുതുള്ളിപോലും ഡീസലില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് കൈമാറി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി ഫുൾ ടാങ്ക് ഡീസൽ അടിച്ചു; രാവിലെ ഓട്ടം തുടങ്ങിയപ്പോൾ പാതിവഴിയിൽ ബസ് നിന്നു; CCTV പരിശോധിച്ചപ്പോൾ കണ്ടത് മോഷണം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement