അഹമ്മദാബാദിലെ 'സ്വർണ്ണ മനുഷ്യൻ' മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ദേഹം മുഴുവൻ സ്വർണ്ണം അണിഞ്ഞ് നടക്കുന്നതിലൂടെയാണ് പട്ടേൽ ശ്രദ്ധ നേടുന്നത്. കയ്യിലും കഴുത്തിലുമായി ഒരു കിലോയോളം സ്വർണ്ണം അണിഞ്ഞായിരുന്നു നടപ്പ്.
അഹമ്മദാബാദിലെ 'സ്വർണ്ണ മനുഷ്യൻ' എന്നറിയപ്പെട്ടിരുന്ന കുഞ്ചൽ പട്ടേൽ (കെ.പി പട്ടേൽ) മരിച്ച നിലയിൽ. പ്രമുഖ വ്യവസായി ആയ പട്ടേലിനെ ശ്വാസം മുട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുടുംബ കലഹങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് ആദ്യഘട്ടത്തിലെ റിപ്പോർട്ടുകളെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ദേഹം മുഴുവൻ സ്വർണ്ണം അണിഞ്ഞ് നടക്കുന്നതിലൂടെയാണ് പട്ടേൽ ശ്രദ്ധ നേടുന്നത്. കയ്യിലും കഴുത്തിലുമായി ഒരു കിലോയോളം സ്വർണ്ണം അണിഞ്ഞായിരുന്നു നടപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദരിയപുർ മണ്ഡലത്തിൽ നിന്നും ജനവിധിയും തേടിയിരുന്നു.
മധുരപുരയിലെ യോഗേഷ് സിറ്റിയിലെ വീട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ച് സമയം മുമ്പ് ഇയാളും ഭാര്യയും തമ്മിൽ തർക്കം നടന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മരണവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
വാഹനങ്ങൾ പിടിച്ചെടുക്കുന്ന ജോലിയാണ് പട്ടേൽ ചെയ്തിരുന്നതെന്നും ഈ രംഗത്ത് വളരെയധികം അറിയപ്പെട്ടിരുന്ന വ്യക്തിയാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലുറച്ചാണ് അന്വേഷണം നടത്തുന്നതെങ്കിലും എല്ലാ കാര്യങ്ങളും വിശദമായി തന്നെ അന്വേഷിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 21, 2021 11:27 AM IST