മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും
- Published by:Nandu Krishnan
- news18-malayalam
Last Updated:
പിഴത്തുക അതിജീവിതക്ക് നൽകാനും സര്‍ക്കാറിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നൽകി
മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. കൊണ്ടാട്ടി സ്റ്റേഷന്‍ പരിധി യിലെ 40കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) ജഡ്ഡി വി എസ് വരുണ്‍ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതക്ക് നൽകാനും സര്‍ക്കാറിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നൽകി.
കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടറായിരുന്ന കെ. നൗഫൽ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ വി. ജിഷിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് സബ് ഇൻസ്പെക്ടർ എസ്. കെ. പ്രിയൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. എൻ. മനോജ് ഹാജരായി. 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ എ. എസ്. ആയിഷ കിണറ്റിങ്ങൽ സഹായിയായി പ്രവർത്തിച്ചു. വിചാരണ പൂർത്തിയായതിനെ തുടർന്ന് പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Location :
New Delhi,New Delhi,Delhi
First Published :
Mar 19, 2026 3:04 PM IST









