KPCC പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സഹോദരന്റെ ഈ രാഷ്ട്രീയ മാറ്റം
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കണ്ണൂർ പുതിയതെരുവിൽ നടന്ന എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. അഴീക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റുമായ കെ.കെ. വിനോദ് കുമാർ, ഗോവ എംപി സദാനന്ദ ഷെട്ട് തനവാഡെ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
തന്റെ ഗ്യാസ് ഏജൻസി ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അധികൃതർ തിരിഞ്ഞുനോക്കാത്തതാണ് പാർട്ടി മാറാൻ കാരണമെന്ന് ഷാജി വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത മമ്പറത്തെ അദാലത്തിൽ ഷാജി നിവേദനവുമായി എത്തിയിരുന്നു. അന്ന് ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയിരുന്നില്ല.
സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സഹോദരന്റെ ഈ രാഷ്ട്രീയ മാറ്റം എന്നത് ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 19, 2026 2:42 PM IST









