advertisement

സ്കൂളില്‍ നിന്ന് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ദഫ് മുട്ട് അധ്യാപകൻ പിടിയിൽ

Last Updated:

കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ദഫ് മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ഇയാള്‍‌

Rapid Read
ആദിൽ
ആദിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ദഫ് മുട്ട് അധ്യാപകൻ പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്കൂള്‍ കലോത്സവത്തിനായി ദഫ് മുട്ട് പഠിപ്പിക്കാനെത്തിയതായിരുന്നു ഇയാള്‍. കോട്ടൂര്‍ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്.
ഇതും വായിക്കുക: ബസ് കാത്തുനിന്ന 13കാരനെ ബുള്ളറ്റിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ പിടിയിൽ
കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ദഫ് മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ. സ്കൂള്‍ കലോത്സവത്തിനായി ദഫ് മുട്ട് പഠിപ്പിക്കാനെത്തിയ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
Summary: A Duff Muttu instructor was arrested in Kattakkada for sexually assaulting a minor girl. Kattakkada Police arrested the accused. The man had come to the school to teach Duff Muttu for the School youth festival. The arrested individual is Adil (27), from Thaickkavila, Krishnagiri, Kottur.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂളില്‍ നിന്ന് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ദഫ് മുട്ട് അധ്യാപകൻ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement