ഇതിനൊക്കെ ഒരു നേരവും കാലവുമില്ലേ! കൊല്ലത്ത് 'നേരത്തെ' തുറന്ന ബാറിൽ എക്സൈസ് സംഘം വേഷം മാറി എത്തിയപ്പോൾ കണ്ടത്

Last Updated:

മഫ്ത്തിയിലെത്തിയ ഉദ്യോഗസ്ഥർ അകത്ത് കയറിയപ്പോൾ അമ്പതോളം ഉപഭോക്താക്കൾ മദ്യം വാങ്ങുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊല്ലം: നഗരഹൃദയത്തിൽ സമയക്രമം പാലിക്കാതെ പ്രവർത്തിച്ച ബാറിനെതിരെ എക്സൈസ് നടപടി എടുത്തു. കൊല്ലം നഗരത്തിലെ സീ പാലസ് ബാറിനെതിരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ നടപടി എടുത്തത്. എല്ലാ ദിവസവും ബാർ തുറക്കേണ്ട നിശ്ചിത സമയത്തിനും മുന്നേ ഇവിടെ ബാർ തുറക്കാറുണ്ടെന്നായിരുന്നു പരാതി. ഇതോടെ എക്സൈസ് സംഘം വേഷം മാറി എത്തി. ബാറിന് ഉള്ളിൽ കടന്നപ്പോൾ കച്ചവടം പൊടിപൊടിക്കുന്നതാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത്. നിരവധി ഉപഭോക്താക്കളും ബാറിൽ ഉണ്ടായിരുന്നു.
എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കൊല്ലം എക്സൈസ് റെയ്ഞ്ച് പാർട്ടിയും ചേർന്നാണ് ഇന്ന് രാവിലെ ബാറിൽ മിന്നൽ പരിശോധന നടത്തിയത്.
മഫ്ത്തിയിലാണ് എക്സൈസ് സംഘം ബാറിന് മുന്നിലെത്തിയത്. ബാറിന് മുന്നിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. മഫ്ത്തിയിലെത്തിയ ഉദ്യോഗസ്ഥർ അകത്ത് കയറിയപ്പോൾ അമ്പതോളം ഉപഭോക്താക്കൾ മദ്യം വാങ്ങുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
advertisement
നിശ്ചിത സമയത്തിന് മുൻപ് തുറന്ന് മദ്യ വിൽപന നടത്തിയത് എക്സൈസ് സംഘം കൈയോടെ പിടികൂടി. ബാർ നേരത്തെ തുറന്ന് മദ്യവിൽപ്പന നടത്തിയതിന് ബാറിലെ വിൽപ്പനക്കാരായ സുരേഷ് ലാൽ, ഗിരീഷ് ചന്ദ്രൻ, സ്ഥാപനത്തിന്റെ ലൈസൻസി രാജേന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് കൊല്ലം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. സാധാരണഗതിയിൽ ബാർ തുറക്കേണ്ട സമയം രാവിലെ പത്ത് മണിയാണ്. എന്നാൽ ഒമ്പതരയ്ക്ക് മുമ്പ് തന്നെ സീ പാലസ് ബാർ തുറന്ന് പ്രവർത്തനം ആരംഭിച്ചതായാണ് എക്സൈസ് പരിശോധനയിൽ വ്യക്തമായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇതിനൊക്കെ ഒരു നേരവും കാലവുമില്ലേ! കൊല്ലത്ത് 'നേരത്തെ' തുറന്ന ബാറിൽ എക്സൈസ് സംഘം വേഷം മാറി എത്തിയപ്പോൾ കണ്ടത്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement