കണ്ണൂരിൽ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് കടമുറി നൽകിയ വീട്ടമ്മയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തു എറിഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം പ്രവർത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ ചക്കരയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കണ്ണൂർ പെരളശേരിയിൽ ബിജെപി ഓഫീസിന് കടമുറി വാടകയ്ക്ക് നൽകിയ വീട്ടമ്മയുടെ വീടിന് മുന്നിലെ നടപ്പാതയിൽ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആനന്ദനിലയത്തിൽ ശ്യാമളയുടെ വീടിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്.
നാളെ പെരളശേരിയിൽ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്. ഒരു കടമുറിയിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഉടമയാണ് ശ്യാമള. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഇതും വായിക്കുക: മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ
എറിഞ്ഞത് ബോംബ് ആണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. സിപിഎം പ്രവർത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ ചക്കരയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: There is a complaint that an explosive was thrown onto the walkway in front of the house of a woman who rented out a shop room for a BJP office in Peralassery, Kannur. The incident occurred last night. The explosion took place in front of the house of Shyamala, at Anandanilayam.
Location :
Kannur,Kannur,Kerala
First Published :
October 14, 2025 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് കടമുറി നൽകിയ വീട്ടമ്മയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തു എറിഞ്ഞു