Raid | ആലപ്പുഴയില്‍ വീടിനുള്ളില്‍ മാരകായുധങ്ങളും സ്ഫോടകവസ്കുക്കളും മയക്കുമരുന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്
ആലപ്പുഴയില്‍ വീടിനുള്ളില്‍ മാരാകായുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി.ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
യൂട്യൂബ് വീഡിയോ നോക്കി ബോംബ് നിര്‍മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമം; 45കാരന്‍ അറസ്റ്റില്‍
മീററ്റ്; യൂട്യൂബ് വീഡിയോ (YouTube Video) കണ്ട് ബോംബ് (Bomb) നിര്‍മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 45കാരന്‍ അറസ്റ്റില്‍(Arrest). ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. രണ്‍വീര്‍ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്‍വീര്‍ സിങ്ങും അയല്‍വാസിയുമായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്.
യൂട്യൂബ് വീഡിയോകളില്‍ നിന്നാണ് ഇയാള്‍ ബോംബ് നിര്‍മിക്കാനുള്ള പരിശീലനം നേടിയതെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസിയോട് പ്രതികാരം ചെയ്യാനാണ് ബോംബ് നിര്‍മ്മിച്ചത്. ബോംബ് നിര്‍മിച്ച ശേഷം സമീപത്തെ വയലില്‍ ഇയാള്‍ നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു. ശേഷമാണ് ഇയാള്‍ അയല്‍വാസിയുടെ 17 കാവയസ്സുള്ള മകനെതിരെ ആക്രമണം നടത്തിയത്.
advertisement
Also Read- യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
അയല്‍വാസിയുടെ വീടിന്റെ പ്രധാന വാതിലിലാണ് രണ്‍വീര്‍ ബോംബ് വെച്ചത്. കുട്ടി പുറത്തേക്ക് വരാന്‍ വാതില്‍ തുറന്നപ്പോള്‍ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ പൊലീസ് ബോംബ് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസിന് മുന്നില്‍വെച്ചും ഇയാള്‍ ബോംബ് നിര്‍മിച്ചു.
advertisement
അതേസമയം സമൂഹത്തിന് ഹാനികരമായേക്കാവുന്ന ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബ് അധികാരികള്‍ക്ക് കത്ത് നല്‍കിയെന്നും പൊലീസ് പറഞ്ഞു.
കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു; യുവതിയെ വെടിവച്ചു വീഴ്ത്തി
ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ 22കാരിയായ യുവതിയെ തർക്കത്തിനൊടുവിൽ കാമുകൻ വെടിവച്ചു വീഴ്ത്തി (gunned down). ഇരയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതി രക്ഷപ്പെട്ടു. ഇസ്‌ലാം നഗർ പോലീസ് സ്‌റ്റേഷനിലെ കുന്ദ വാലി ഗ്രാമത്തിലാണ് സംഭവം.
പ്രതി ഇമ്രാൻ തന്റെ കാമുകി ആശയെ ഗുരുഗ്രാമിലെ ജോലിസ്ഥലത്ത് നിന്ന് സ്വന്തം സ്ഥലത്തേക്ക് കൊണ്ടുവന്നു. യുവാവ് നേരത്തെ വിവാഹിതനാണെന്ന് കുടുംബാംഗങ്ങൾ ആശയോട് വെളിപ്പെടുത്തിയതോടെ ഇരുവരും വഴക്കിട്ടു. ശേഷം ഇമ്രാൻ യുവതിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു.
advertisement
ബദൗണിലെ ഇസ്‌ലാം നഗർ പ്രദേശത്ത് ഒരു സ്ത്രീക്ക് വെടിയേറ്റതായി ലോക്കൽ പോലീസിൽ നിന്ന് തങ്ങൾക്ക് വിവരം ലഭിച്ചതായി പോലീസ് സൂപ്രണ്ട് സിദ്ധൗർ വർമ പറഞ്ഞു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മറ്റൊരു സംഭവത്തിൽ, 35 കാരനായ സോഫ്റ്റ്വെയർ പ്രൊഫഷണലായ യുവാവ് സ്ത്രീയെ വെടിവച്ചു കൊന്നു. ആന്ധ്രയിലെ തത്തിപർത്തി ഗ്രാമത്തിൽ ആയിരുന്നു സംഭവം. യുവതിയെ വിവാഹം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ചതിനാൽ ഇയാൾ പിന്നീട് സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു.
advertisement
പൂനെയിലെ ഒരു ഇൻഫർമേഷൻ ടെക്‌നോളജി സ്ഥാപനത്തിന് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന യുവതിയുടെ തീരുമാനത്തോട് പൊരുത്തപ്പെടാൻ കഴിയാതെ വന്ന എ. സുരേഷ് റെഡ്ഡി, ജോലിയിൽ മുഴുകിയിരിക്കുമ്പോൾ യുവതിയുടെ കിടപ്പുമുറിയിൽ പ്രവേശിച്ചു. തുടർന്ന് വളരെ അടുത്ത് നിന്ന് തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിയുണ്ടകളിലൊന്ന് യുവതിയുടെ തലയിൽ പതിച്ചു. അത് മാരകമായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് സി.എച്ച്. വിജയ റാവു മാധ്യമങ്ങളോട് പറഞ്ഞു.
പൊടലക്കൂർ പോലീസ് സ്ഥലത്തെത്തി കാവ്യ എന്ന യുവതിയെ ആംബുലൻസിൽ കയറ്റി സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, വഴിമധ്യേ അവർ മരണത്തിന് കീഴടങ്ങി.
advertisement
സംഭവം നടന്ന് മിനിറ്റുകൾക്ക് ശേഷം സുരേഷ് സമീപത്തെ ഗോഡൗണിൽ കയറി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബംഗളൂരുവിലെ ഒരു ഇൻഫർമേഷൻ ടെക്‌നോളജി സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് കാവ്യയുമായി സൗഹൃദം സ്ഥാപിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതൽ ഇരുവരും വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. സുരേഷിന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് യുവതിയുടെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു.
Location :
First Published :
June 04, 2022 6:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Raid | ആലപ്പുഴയില്‍ വീടിനുള്ളില്‍ മാരകായുധങ്ങളും സ്ഫോടകവസ്കുക്കളും മയക്കുമരുന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി


