ശബ്ദം കേൾക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചു; വായിൽ തുണി തിരുകി; വീട്ടമ്മയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ വെട്ടിക്കൊന്നത് അതിക്രൂരമായി
- Published by:Naseeba TC
- news18-malayalam
Last Updated:
കോടതിയുടെ കോടതിയുടെ സംരക്ഷണം നിലനിൽക്കേയാണ് ലീനാമണിയെ ബന്ധുക്കൾ വീട്ടിൽ കയറി കൊലപ്പെടുത്തിയത്
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ദൃക്സാക്ഷിയുടെ മൊഴി. അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ പരേതനായ സിയാദിന്‍റെ ഭാര്യ ലീനാമണിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ലീന മണിയെ വീട്ടില്‍ക്കയറി അടിച്ചുകൊന്നത്.
ലീനയുടെ ഭര്‍തൃ സഹോദരങ്ങളായ അഹദ്, മുഹ്സിന്‍, ഷാജി എന്നിവരാണ് പ്രതികള്‍. ലീനാമണിയെ ഇരുമ്പുവടി കൊണ്ട് തല്ലിച്ചതയ്ക്കുകയും ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായയിൽ തുണി തിരുകിയെന്നും ലീനാമണിക്കൊപ്പമുണ്ടായിരുന്ന സരസമ്മ പറയുന്നു. ഇരുപത് വർഷമായി ലീനാമണിക്കൊപ്പമാണ് സരസമ്മ കഴിയുന്നത്.
Also Read- വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ വെട്ടിക്കൊന്നു
ലീനാമണിക്ക് ബോധം നഷ്ടമായ ശേഷമാണ് ബന്ധുക്കൾ മർദനം അവസാനിപ്പിച്ചത്. തടയാൻ ശ്രമിച്ച സരസമ്മയ്ക്കും മർദനമേറ്റു. പരിക്കേറ്റ സരസമ്മയും ചികിത്സയിലാണ്. കുടുംബ വഴക്കിൽ കോടതിയുടെ കോടതിയുടെ സംരക്ഷണം നിലനിൽക്കേയാണ് ലീനാമണിയെ ബന്ധുക്കൾ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ഒന്നര വര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് സിയാദ് മരണപ്പെട്ടത്.
advertisement
ഞായറാഴ്ച്ച രാവിലെ ഒരു വിവാഹ ചടങ്ങിന് പോകാനൊരുങ്ങുമ്പോഴായിരുന്നു അഹദും ഷാജിയും മുഹ്‌സിനും വീട്ടിലെത്തിയത്. ഇവർ ലീനാമണിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. വീടിന‍്റെ വാതിലിന് ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് മർദിച്ചു. വീട്ടമ്മയുടെ ബോധം നഷ്ടമായപ്പോഴാണ് മർദനം നിർത്തിയത്. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ജനലും വാതിലും അടച്ചുവെന്നും വായിൽ തുണി തിരുകിയെന്നും സരസമ്മ പറയുന്നു.
നാട്ടുകാരാണ് ലീനാമണിയേയും സരസമ്മയേയും ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയോടെ ലീനാമണി മരണപ്പെട്ടു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Location :
Thiruvananthapuram,Kerala
First Published :
July 17, 2023 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശബ്ദം കേൾക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചു; വായിൽ തുണി തിരുകി; വീട്ടമ്മയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ വെട്ടിക്കൊന്നത് അതിക്രൂരമായി


