ജയിലില്‍ നിന്ന് പഠിച്ച് ബ്യൂട്ടീഷനായി; മസാജിന് വന്നയാളിന്‍റെ തലപിടിച്ച് തിരിച്ചു; മട്ടണ്‍ കുറഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ഫൈജാസ്

Last Updated:

രണ്ടര വര്‍ഷം മുന്‍പ് കണ്ണൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ ഫൈജാസിന്‍റെ അക്രമസ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

പൂജപ്പുര സെൻട്രൽ ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയതിൽ പ്രകോപിതനായ തടവുകാരൻ  ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. വയനാട് സ്വദേശി ഫൈജാസ് എന്ന തടവുകാരനാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് ആയിരുന്നു സംഭവം. രണ്ടര വര്‍ഷം മുന്‍പ് കണ്ണൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ ഫൈജാസിന്‍റെ അക്രമസ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കണ്ണൂരിലെ ജയില്‍വാസ കാലത്ത് പഠിച്ചെടുത്ത ബ്യൂട്ടിഷന്‍ കോഴ്സിന്‍റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായാണ് ഫൈജാസ് സെന്‍ട്രല്‍ ജയിലിലെത്തിയത്. പെട്ടന്ന് പ്രോകോപിതനാകുന്ന പ്രകൃതമായതില്‍ ഇടയ്ക്കിടെയുള്ള ജയില്‍ മാറ്റം ഇയാള്‍ക്ക് പതിവാണ്. ബ്യൂട്ടിഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ഫൈജാസിനെ ജയിലിലെ ബാര്‍ബറുടെ ജോലിയാണ് ആദ്യം ലഭിച്ചത്. ഇവിടെ കഴിവ് തെളിയച്ചതോടെ പൂജപ്പുര കുഞ്ചാലും മൂട് റോഡില്‍ ജയില്‍ വകുപ്പ് നടത്തുന്ന ബ്യൂട്ടീപാര്‍ലറിലേക്ക് ഫൈജാസിനെ മാറ്റി.
advertisement
മസാജിംഗിന്റെ ചുമതലയായിരുന്നു ഫൈജാസിന് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഹെഡ് മസാജിംഗും ഫെയ്‌സ് മസാജിംഗുമായിരുന്നു പ്രധാന ചുമതല. എന്നാല്‍ ആറുമാസം മുൻപ് തല മസാജ് ചെയ്യുന്നതിനിടെ ഒരാളുടെ കഴുത്ത് പിടിച്ച് തിരിച്ചത് പരാതിയാകുകയും  വിഷയം ജയിൽ മേധാവിക്ക് മുന്നിൽ എത്തിയതോടെ ഫൈജാസിനെ ബ്യൂട്ടി പാർലറിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
തുടര്‍ന്ന് ജയിലിനുള്ളിൽ മറ്റ് ജോലികൾ ഒന്നും നൽകാതെ നിലനിർത്തി. ഇതിനിടയിൽ സൂപ്രണ്ടിന് മുന്നിലെത്തി ക്ഷമാപണം നടത്തിയതോടെ ഫൈജാസ് വീണ്ടും തടവുകാരുടെ മൂടിവെട്ടട്ടെയെന്ന് ജയിൽ ഉദ്യോഗസ്ഥർ തീരുമാനിച്ചു. അങ്ങനെ ജയിലിനുള്ളിലെ ബാർബർ ആയി കഴിയവെയാണ് ഊണിന് വിളമ്പിയ മട്ടണ്‍ കറി കുറഞ്ഞ് പോയെന്ന് പറഞ്ഞ് ശനിയാഴ്ച ഫൈജാസ് പ്രശ്‌നമുണ്ടാക്കിയത്. ഒരു തടവുകാരന് 100 ഗ്രാം മട്ടൻ കറി കൊടുക്കണമെന്നാണ് നിയമം. എന്നാൽ ശനിയാഴ്ച ഉച്ചയൂണിന് ഫൈജാസിന് കിട്ടിയ മട്ടൻ കറിയിൽ എല്ലുകൾ മാത്രമായിരുന്നുവെന്നാണ് പരാതി. പ്രകോപിതനായ ഫൈജാസ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ ഫൈജാസിന്(42) എതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തു.
advertisement
കഞ്ചാവ് കടത്ത് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ഇയാളുടെ ശിക്ഷാകാലയളവ് അവസാനിച്ചുവെങ്കിലും പിഴ തുകയായ ഒരു ലക്ഷം രൂപ ഒടുക്കാത്തതിനാൽ ജയിലിൽ തുടരുകയായിരുന്നു. അടുത്ത വർഷം ജയിൽ മോചിതനാവാൻ ഇരിക്കെയാണ് പുതിയ കേസ് . കണ്ണൂർ, വിയ്യൂർ, അതിസുരക്ഷാ ജയിൽ എന്നിവിടങ്ങളിൽ കഴിയുമ്പോഴും തടവുകാരുമായും ഉദ്യോഗസ്ഥരുമായും ഫൈജാസ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജയിലില്‍ നിന്ന് പഠിച്ച് ബ്യൂട്ടീഷനായി; മസാജിന് വന്നയാളിന്‍റെ തലപിടിച്ച് തിരിച്ചു; മട്ടണ്‍ കുറഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ഫൈജാസ്
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement