വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈൻ രൂപകൽപ്പന ചെയ്തെന്ന് വാദം; വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
വിക്രം ലാൻഡറിന്റെ ഡിസൈനറെന്ന പേരിൽ ഇയാൾ പ്രാദേശിക മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി പ്രശസ്തനായിരുന്നു.
സൂറത്ത്: ചന്ദ്രയാൻ 3ന്റെ ലാൻഡർ ഡിസൈൻ ചെയ്തെന്ന കള്ള പ്രചാരണവുമായി എത്തിയ വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശിയായ മിതുൽ ത്രിവേദി(40) ആണ് പിടിയിലായത്. വിക്രം ലാൻഡറിന്റെ ഡിസൈനറെന്ന പേരിൽ ഇയാൾ പ്രാദേശിക മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി പ്രശസ്തനായിരുന്നു. 2013 മുതൽ നാസയുമായി ബന്ധമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇതോടെ ഇയാളുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ആർഒയിലെ എൻഷ്യന്റ് സയൻസ് ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ചെയർമാനാണെന്നു തെളിയിക്കുന്ന അപ്പോയ്ന്റ്മെന്റ് ലെറ്ററും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
ഇയാൾ ചില പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംശയം തോന്നിയ ധർമേന്ദ്ര ഗാമിയെന്നയാളാണ് പരാതിയുന്നയിച്ച് രംഗത്തെത്തിയത്. ഇതിനെ തുടർന്ന് ഇങ്ങനെയൊരാൾ ഐഎസ്ആർഒയിൽ ജോലി ചെയ്യുന്നുണ്ടോ എന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവരുന്നതും പിടിയിലായതും. ഐപിസി 417, 464, 468, 471 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരായ കേസ്.
Location :
Gujarat
First Published :
August 30, 2023 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈൻ രൂപകൽപ്പന ചെയ്തെന്ന് വാദം; വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ