സ്വന്തം വീടിരുന്ന ഇടത്ത് ആറ് നില കെട്ടിടം; ഉടമസ്ഥൻ അറിയാതെ ഭൂമി കൈയ്യടക്കി വീടുവെച്ചയാൾ അറസ്റ്റിൽ

Last Updated:

ഭാര്യയുടെ മരണത്തെത്തുടർന്ന് യഥാർത്ഥ ഉടമയ്ക്ക് ചെന്നൈയിലെ സ്ഥലത്ത് എത്താനോ വീട് പരിപാലിക്കാനോ കഴിഞ്ഞില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം നാഗലിംഗമൂർത്തി മടങ്ങിയെത്തിയപ്പോൾ, അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീടിന്റെ യാതൊരു തെളിവുകളും കണ്ടെത്താനായില്ല. പകരം ആറ് നിലകളുള്ള ഒരു കെട്ടിടം അവിടെ ഉയർന്നു നിൽക്കുകയായിരുന്നു.

ചെന്നൈ: മടിപാക്കത്തിൽ 2400 ചതുരശ്ര അടി ഭൂമി പിടിച്ചെടുത്ത് ആറ് നില കെട്ടിടം നിർമിച്ച 42 കാരനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഭൂമിയുടെ ഉടമ ബെംഗളൂരുവിൽ ആയിരിക്കുമ്പോഴാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചത്. അറസ്റ്റിലായ കെ. രാജമന്നാർ മറ്റൊരാളെ ഉടമയാക്കി, രേഖകൾ കെട്ടിച്ചമച്ചതായും ഭൂമിയുടെ ഉടമസ്ഥാവകാശം അയാളുടെ പേരിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. മലയമ്പാക്കം നിവാസിയായ രാജമന്നർ ഒരു സ്വകാര്യ ബിൽഡറിന് കീഴിലാണ് ജോലി ചെയ്യുന്നതെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
തന്റെ ഭൂമിയിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ചതറിഞ്ഞ യഥാർത്ഥ ഉടമ നാഗലിംഗമൂർത്തി പൊലീസിൽ പരാതി നൽകി. 1988 ൽ നാഗലിംഗമൂർത്തി ആ സ്ഥലം വാങ്ങിയതായും അവിടെ വീട് വച്ചിരുന്നതായും പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആറുവർഷത്തിനുശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇയാൾ കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് മാറി.
advertisement
ഭാര്യയുടെ മരണത്തെത്തുടർന്ന് യഥാർത്ഥ ഉടമയ്ക്ക് ചെന്നൈയിലെ സ്ഥലത്ത് എത്താനോ വീട് പരിപാലിക്കാനോ കഴിഞ്ഞില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം നാഗലിംഗമൂർത്തി മടങ്ങിയെത്തിയപ്പോൾ, അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീടിന്റെ യാതൊരു തെളിവുകളും കണ്ടെത്താനായില്ല. പകരം ആറ് നിലകളുള്ള ഒരു കെട്ടിടം അവിടെ ഉയർന്നു നിൽക്കുകയായിരുന്നു.
advertisement
രാജമന്നാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പൊലീസ് പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാൻ കൂട്ടുനിന്ന മറ്റ് മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. എം കാജാ മൊയ്ദീൻ (32), എം മോഹൻ (46), ജെ രാമയ്യ (53) എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
മറ്റൊരു കേസിൽ തിരുവല്ലൂർ ജില്ലയിലെ തിരുനിൻ‌റാവൂരിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഭൂമി കൈക്കലാക്കിയ കേസിൽ രണ്ട് സഹോദരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വ്യാജ രേഖകൾ ഉപയോഗിക്കുകയും സ്വത്തിന്റെ അവകാശം കൈവശപ്പെടുത്തുകയുമായിരുന്നു. അമ്പത്തിയേഴുകാരനായ എം വെങ്കിടേശനെയും നാൽപത്തിയാറുകാരനായ എം മുരുകനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബി. പുന്നിയകൊടി എന്നയാളെയും ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളായ അവരുടെ മറ്റൊരു സഹോദരൻ നാഗേന്ദ്രനെ പൊലീസ് തിരയുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വന്തം വീടിരുന്ന ഇടത്ത് ആറ് നില കെട്ടിടം; ഉടമസ്ഥൻ അറിയാതെ ഭൂമി കൈയ്യടക്കി വീടുവെച്ചയാൾ അറസ്റ്റിൽ
Next Article
advertisement
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
  • പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

  • നാണയത്തിൽ ഭാരതമാതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

  • ആർഎസ്എസിന്റെ ആപ്തവാക്യം "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View All
advertisement