പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും സഹോദരനും മുത്തച്ഛനും അമ്മാവനും ചേർന്ന് പീഡിപ്പിച്ചത് അഞ്ച് വർഷം(Minor girl raped). പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയാണ് അഞ്ച് വർഷമായി അച്ഛന്റേയും സഹോദരന്റേയും മുത്തച്ഛന്റേയും പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളാണ് പെൺകുട്ടിയും കുടുംബവും നിലവിൽ പൂനെയിലാണ് താമസം.
സ്കൂളിലെ അധ്യാപകരോടാണ് പെൺകുട്ടി ആദ്യം പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. സ്കൂളിലെ ലൈംഗിക വിദ്യാഭ്യാസ ക്ലാസിൽ 'നല്ല സ്പർശനത്തെ' കുറിച്ചും 'ചീത്ത സ്പർശനത്തെ' കുറിച്ചും (good touch and bad touch)അധ്യാപകർ വിവരിച്ചപ്പോഴാണ് കുട്ടി തന്റെ അനുഭവം വെളിപ്പെടുത്തിയത്.
2017 മുതൽ പിതാവ് പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഈ സമയത്ത് ബിഹാറിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
Also Read-
യുവതിയെ 2858 തവണ ഫോണിൽ വിളിച്ചു; മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച 'സിദ്ധൻ' അറസ്റ്റിൽ2020 നവംബറിലാണ് പെൺകുട്ടിയുടെ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയത്. മുത്തച്ഛനും അകന്ന ബന്ധത്തിലുള്ള അമ്മാവനും തന്നെ മോശം രീതിയിൽ സ്പർശിച്ചതായും കുട്ടി അധ്യാപകരോട് പറഞ്ഞു.
അതേസമയം, പ്രതികളെല്ലാം പെൺകുട്ടിയെ പീഡിപ്പിച്ചത് പരസ്പരം അറിയാതെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റുള്ളവരുടെ പീഡനത്തെ കുറിച്ച് ഇവർക്ക് പരസ്പരം അറിയുമായിരുന്നില്ല.
Also Read-
'കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു'; കണ്ണൂരിൽ ലക്ഷങ്ങളുടെ ഓട്ടുരുളികൾ അടിച്ചുമാറ്റി യുവാവ്; പരക്കം പാഞ്ഞ് പോലീസ്അധ്യാപകരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് നാല് പേർക്കെതിരേയും കേസെടുത്തിരിക്കുന്നത്.
മറ്റൊരു സംഭവത്തിൽ അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും വിധിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്.
സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമന്‍ സേനീര്‍ക്കുപ്പത്താണ് പ്രതി. സ്വന്തം വീടിനോട് ചേർന്ന് അഞ്ചോളം വീടുകൾ ഇയാൾ വാടകയ്ക്ക് നൽകിയിരുന്നു. ഈ വീടുകളിലൊന്നിലെ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധൻ ലൈംഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് പറയുന്നത്.
സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.