കണ്ണൂരിൽ ഉരുളി മോഷണം പതിവാകുന്നു. വാടക സാധനങ്ങൾ നൽകുന്ന കടകളിൽ കയറി ഓട്ടുരുളിയുമായി മുങ്ങുന്ന കള്ളൻ നഗരത്തിൽ വിലസുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. കടയുടമകളിൽ നിന്നും വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് ഉരുളി എടുക്കുകയും പിന്നീട് അത് തിരിച്ചേൽപ്പിക്കാതെ മുങ്ങുന്ന രീതിയാണ് മോഷ്ടാവ് പിന്തുടരുന്നത്.
ലക്ഷങ്ങൾ വിലവരുന്ന ഉരുളികൾ അടിച്ചുമാറ്റി മുങ്ങുന്ന ഈ ഉരുളിക്കള്ളനെ തേടി പരക്കം പായുകയാണ് പോലീസും. കണ്ടാൽ മാന്യനെന്ന് തോന്നിക്കുന്ന യുവാവ് മൂന്ന് കടകളിൽ നിന്നായി ആറ് ഉരുകികളാണ് ഇതുവരെ അടിച്ചുമാറ്റിയിട്ടുള്ളത്. തളാപ്പ് ദിലീപ് ഹയർ ഗുഡ്സിൽ നിന്ന് നാല് ഉരുളികളും കണ്ണോത്തുംചാൽ ബിആർഎഫ് ഹയർ ഗുഡ്സ്, താഴെച്ചൊവ്വ ന്യൂ ഫ്രൻഡ്സ് ഗുഡ്സ് എന്നിവിടങ്ങളിൽ നിന്നും ഓരോ ഉരുളികൾ വീതവുമാണ് യുവാവ് അടിച്ചുമാറ്റിയത്. ഈ സ്ഥാപനങ്ങളിൽ നൽകിയ വിലാസങ്ങളെല്ലാം വ്യാജവുമായിരുന്നു.
റെയിൽവേ ക്വാർട്ടേഴ്സിൽ താമസിക്കു ദിജിൽ സൂരജ് എന്ന വ്യാജ പേരിൽ, ആധാർ കാർഡിന്റെ പകർപ്പടക്കം നൽകിയാണ് യുവാവ് ഉരുളി വാടകയ്ക്കെടുക്കുന്നത്. ആധാറിൽ രേഖപ്പെടുത്തിയിരുന്ന വിലാസത്തിൽ അന്വേഷിച്ച് ചെന്നപ്പോൾ അങ്ങനൊരു ആൾ നിലവിലില്ലെന്നാണ് അറിയുന്നത്. ഉരുളി മോഷണം സംബന്ധിച്ച് കൂടുതൽ പരാതികൾ ഉയരാൻ തുടങ്ങിയതോടെ അവ തിരികെ കിട്ടാനായി കടക്കാർ പോലീസിൽ പരാതി നൽകിയെങ്കിലും ഉരുളികളോ അത് മോഷ്ടിച്ച ആളെയോ കണ്ടെത്താനായില്ല.
Also read- Arrest | തിരുവനന്തപുരത്ത് കള്ളനോട്ട് വേട്ട; 500 രൂപയുടെ 81 കള്ളനോട്ടുകളുമായി നാലു പേര്‍ പിടിയില്‍
ഇതുവരെ മോഷണം പോയ ഉരുളികളുടെ നഷ്ടം മൂന്ന് ലക്ഷത്തിന് മുകളിലായാണ് കണക്കാക്കുന്നത്. മോഷണം മൂലം വലിയ നഷ്ടം സംഭവിച്ചിരിക്കുന്ന കടക്കാർ ഉരുളിക്കള്ളനെ ഉടൻ പൊക്കുമെന്ന പോലീസിന്റെ വാക്കിൽ വിശ്വസിച്ചിരിക്കുകയാണ്.
ലോട്ടറി വിൽപനക്കാരനെ 2000 രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ചു; 15 ലോട്ടറി ടിക്കറ്റുകളുമായി യുവാവ് മുങ്ങി
ലോട്ടറി വിൽപനക്കാരനെ 2000 രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ച് യുവാവ്. എറണാകുളം ആലങ്ങാട് കരുമാലൂർ മരോട്ടിച്ചുവടിന് സമീപം സൈക്കിളിൽ ലോട്ടറി വിൽപന നടത്തുന്ന തട്ടാംപടി ചാലിൽ കൈമൾക്കാട് വീട്ടിൽ ദിനേശനെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവാണ് കള്ളനോട്ട് നൽകി പറ്റിച്ചത്.
ദിനേശന് 2000 രൂപ നൽകിയ യുവാവ് ഇയാളിൽ നിന്നും 15 ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും ബാക്കി തുകയായ 1400 രൂപയും തിരികെ വാങ്ങിയാണ് യുവാവ് മുങ്ങിയത്. ശാരീരിക അവശതകൾക്ക് പുറമെ പ്രായാധിക്യ൦ മൂലവും തളർച്ച നേരിടുന്ന ദിനേശൻ വർഷങ്ങളായി സൈക്കിളിലാണ് ലോട്ടറി വിൽപന നടത്തിയിരുന്നത്.
ലോട്ടറി വിറ്റ് ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ് ദിനേശന്റെ കുടുംബം കഴിഞ്ഞ് പോകുന്നത്. ഇന്നത്തേക്ക് ടിക്കറ്റ് വാങ്ങാൻ കരുതിവെച്ചിരുന്ന പണത്തിൽ നിന്നുമായിരുന്നു ദിനേശൻ ബാക്കി പണം നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kannur, Theft