പഠിക്കാത്തതിന് ഏഴു വയസുകാരനെ ചട്ടുകംവെച്ച് പൊള്ളിച്ച പിതാവ് കസ്റ്റഡിയിൽ

Last Updated:

കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പത്തനംതിട്ട: പഠിക്കാത്തതിന്റെ പേരിൽ അടൂരിൽ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പിതാവ് ചട്ടുകംവെച്ച് പൊള്ളിച്ചു. മദ്യലഹരിയിലായിരുന്നു ഇയാൾ മകനോട് ക്രൂരത കാട്ടിയത്. സംഭവത്തിൽ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അച്ഛന്‍റെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു. ജനുവരി 30ന് ആയിരുന്നു സംഭവം.
advertisement
കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പഞ്ചായത്തംഗം വഴി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശ്രീകുമാര്‍ മുമ്പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂർ ചൈൽഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
advertisement
മറ്റൊരു സംഭവം- 

കൊടുംതണുപ്പിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന് രക്ഷകയായി 42കാരി

റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് രക്ഷകരായി അമ്മയും മകളും. ഒഡീഷയിലെ ഫുൽബാനി മേഖലയിൽ ഒരു സ്കൂളിന് സമീപം ശനിയാഴ്ച രാത്രിയോടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആറ് ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞിനെ കണ്ടെത്തിയത്. വഴിയാത്രക്കാരായ ഒരു യുവതിയും ഇവരുടെ മകളുമാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കൊടും തണുപ്പിൽ ഒരുകഷണം തുണിയിൽ പൊതിഞ്ഞാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. വഴിയാത്രക്കാരായ ഒരു യുവതിയും ഇവരുടെ മകളുമാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കൊടും തണുപ്പിൽ ഒരുകഷണം തുണിയിൽ പൊതിഞ്ഞാണ് കുഞ്ഞിനെ കിടത്തിയിരുന്നത്.
advertisement
42കാരിയായ സ്ത്രീ കുഞ്ഞിനെ വീട്ടിലെത്തിക്കുകയും മതിയായ പരിചരണം നൽകിയ ശേഷം ചൈല്‍ഡ് ലൈൻ അധികൃതരെ വിവരം അറിയിച്ച് കുഞ്ഞിനെ കൈമാറുകയുമായിരുന്നു. ആറുദിവസം മാത്രം പ്രായമായ കുഞ്ഞാണിതെന്നും നിലവിൽ അതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള വിവരം ചൈൽഡ് ലൈൻ കൗൺസിലർ സുപ്രിയ നായക് ആണ് അറിയിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നാണ് വിവരം. ഒരു ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന സ്ത്രീയും മകളും റോഡിൽ ഒരു കരച്ചിൽ കേട്ട് നടത്തിയ അന്വേഷണത്തിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തുന്നത്.
advertisement
കൊടും തണുപ്പിൽ വിറച്ചു കിടന്ന കുഞ്ഞിനെ വീട്ടിലെത്തിച്ച ഇവർ, തീയ്ക്ക് സമീപം കിടത്തി കുഞ്ഞിന് ചൂട് പകർന്നു. തുടർന്ന് ചൈൽഡ് ലൈൻ നമ്പറായ 1098 ൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. എന്നാണ് സുപ്രിയ പറയുന്നത്. വിവരം അറിഞ്ഞ് രാത്രി ഏകദേശം രണ്ടര മണിയോടെ തന്നെ ചൈല്‍ഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ അവരിൽ നിന്നും ഏറ്റെടുത്തു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് വെന്‍റിലേറ്ററിലാണെന്നും ആരോഗ്യസ്ഥിതി അതീവ ഗുരുതമാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പഠിക്കാത്തതിന് ഏഴു വയസുകാരനെ ചട്ടുകംവെച്ച് പൊള്ളിച്ച പിതാവ് കസ്റ്റഡിയിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement