താൻ വിമർശിക്കപ്പെടേണ്ടവനല്ലെന്ന് ആരും ധരിക്കരുത്; ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി
- Published by:meera_57
- news18-malayalam
Last Updated:
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥി നിർണയം നടത്തി എന്ന് രണ്ടത്താണി
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് തൊട്ടുപിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി (Abdurahiman Randathani). നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥി നിർണയം നടത്തി എന്നാണ് രണ്ടത്താണിയുടെ വിമർശനം. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൊല്ലിയുള്ള വിമർശനമാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
"ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ. പി.കെ ഫിറോസ്, അഡ്വ: ഫൈസൽ ബാബു, ടി.പി. അശ്രഫലി, പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം.എൽ.എയാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ.എം. ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം.
advertisement
പക്ഷെ എ.കെ. ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു.എ. ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്."
advertisement
Summary: Former MLA and senior Muslim League leader Abdurahiman Randathani expressed his dissatisfaction after the release of the Muslim League candidate list for the upcoming assembly elections. Randathani criticised that the candidate selection was done for the interest of some people by using innocent people as a tool. His post was critical of the candidate from Tirurangadi
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 18, 2026 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താൻ വിമർശിക്കപ്പെടേണ്ടവനല്ലെന്ന് ആരും ധരിക്കരുത്; ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി








