സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം; യുവനടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത നിര്‍മാതാവ് പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
യുവതിയെ നായികയാക്കി രാവണാസുരന്‍ എന്ന തമിഴ് ചിത്രം നിര്‍മിക്കാന്‍ പ്രതി തീരുമാനിച്ചിരുന്നു
സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവ് അറസ്റ്റില്‍. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ നിര്‍മിക്കുന്ന പുതിയ തമിഴ് സിനിമയില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്‍കി തൃക്കാക്കര സ്വദേശിയായ യുവനടിയില്‍ നിന്ന് കടമായി പണം കൈപ്പറ്റിയ ശേഷം തിരിച്ചു നല്‍കിയിരുന്നില്ല.
യുവതിയെ നായികയാക്കി രാവണാസുരന്‍ എന്ന തമിഴ് ചിത്രം നിര്‍മിക്കാന്‍ പ്രതി തീരുമാനിച്ചിരുന്നു. ഷൂട്ടിങ് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഇതിനാല്‍ ചിത്രീകരണം മുടങ്ങുമെന്നും ഇയാള്‍ നടിയെ പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാൻ 4 മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറില്‍ പലപ്പോഴായി 27 ലക്ഷം രൂപ യുവതി ഇയാൾക്ക് നൽകി. പിന്നീട് ഇവരെ സിനിമയിൽ നിന്ന് ഒഴിവാക്കി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആദ്യം 4 ചെക്കുകൾ നൽകിയെങ്കിലും പണമില്ലാതെ മടങ്ങി.
advertisement
ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും കരാർ കാലാവധി കഴിയുകയും ചെയ്തപ്പോൾ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
Location :
Kochi,Ernakulam,Kerala
First Published :
July 05, 2023 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം; യുവനടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത നിര്‍മാതാവ് പിടിയില്‍