കൊച്ചിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 63-കാരന്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് സംഭവം
കൊച്ചി: കൊച്ചിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63-കാരന്‍ പിടിയില്‍. എറണാകുളം ഓടക്കാലിയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയ്ക്ക് നേരെയായിരുന്നു ഇയാളുടെ ആക്രമണം. ഓടക്കാലി സ്വദേശി സത്താര്‍ ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. അതിക്രമം തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്തും ഇയാള്‍ അടിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് സംഭവം. ബസിൽ കയറാൻ ശ്രമിക്കുമ്പോൾ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സത്താറിനെ അറസ്റ്റ് ചെയ്ത് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Location :
Kochi,Ernakulam,Kerala
First Published :
July 04, 2023 8:56 PM IST


