Actress Attack Case| 'ഡിവൈ.എസ്.പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലും, എസ് പി കെ.എസ്. സുദര്‍ശന്റെ കൈവെട്ടും': ദിലീപ് ഭീഷണിപ്പെടുത്തിയതായി എഫ്ഐആർ
- Published by:Rajesh V
- news18-malayalam
Last Updated:
ഡി വൈ എസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും എസ് പി കെ.എസ്.സുദര്‍ശന്റെ കൈവെട്ടുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാറിന്റെ മൊഴിയായി എഫ് ഐ ആറിൽ രേഖപ്പെടുത്തിട്ടുണ്ട്.
കൊച്ചി: നടന്‍ ദിലീപിനെതിരായ (Dileep) പുതിയ കേസിലെ എഫ് ഐ ആര്‍ (FIR) വിവരങ്ങള്‍ പുറത്ത്. ഡി വൈ എസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും എസ് പി കെ.എസ്.സുദര്‍ശന്റെ കൈവെട്ടുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാറിന്റെ മൊഴിയായി എഫ് ഐ ആറിൽ രേഖപ്പെടുത്തിട്ടുണ്ട്.
മാധ്യമങ്ങളോട് സംസാരിക്കുന്ന അന്നത്തെ എറണാകുളം റൂറൽ എസ് പി എ വി ജോർജിന്റെ ചിത്രം യൂട്യൂബിലെ വീഡിയോയിൽ പോസ് ചെയ്ത് നിർത്തിയ ശേഷം ചിത്രത്തിൽ തൊട്ട് നിങ്ങൾ അഞ്ചു പേർ അനുഭവിക്കാൻ പോകുകയാണ്. സോജൻ, സുദർശൻ, സന്ധ്യ, ബൈജു, പിന്നെ നീ എന്ന് പറഞ്ഞു. തന്റെ ദേഹത്ത് കൈവെച്ച സുദർശന്റെ കൈ വെട്ടണമെന്ന് ദിലീപ് പറഞ്ഞതായും എഫ് ഐ ആറിലുണ്ട്.
താൻ ഇത് നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ചായിരുന്നു ഇതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍.
advertisement
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും അടക്കം ആറ് പ്രതികളാണ് കേസിൽ ഉള്ളത്.
Also Read- Actress assault case | നടിയെ ആക്രമിച്ച സംഭവം; നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു
advertisement
2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദീലീപ്, അനുജൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് പിന്നെ ഇനിയും തിരച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളും പ്രതി പട്ടികയിലുണ്ട്. ഇയാളാണ് ദിലീപിന്റെ വീട്ടിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എത്തിച്ചതെന്നാണ് കരുതുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവായി ബാലചന്ദ്രകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഓഡിയോ ക്ലിപ്പുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കേസില്‍ ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ചുമതല പെടുത്തുന്ന പുതിയ അന്വേഷണ സംഘമായിരിക്കും ഗൂഢാലോചന കേസ് അന്വേഷിക്കുക.
advertisement
വരുന്ന ബുധനാഴ്ച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും ഇത് കാണാൻ ദിലീപ് ക്ഷണിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചിട്ടുള്ളത്. ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിർദ്ദേശം.
Location :
First Published :
January 09, 2022 6:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Actress Attack Case| 'ഡിവൈ.എസ്.പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലും, എസ് പി കെ.എസ്. സുദര്‍ശന്റെ കൈവെട്ടും': ദിലീപ് ഭീഷണിപ്പെടുത്തിയതായി എഫ്ഐആർ