ആലുവയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ആലുവ തായ്ക്കാട്ടുകരയിലാണ് സംഭവം. ബിഹാർ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Location :
Aluva,Ernakulam,Kerala
First Published :
July 28, 2023 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലുവയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്