നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അഞ്ചു വയസുകാരിയോട് ലൈംഗികാതിക്രമം; പതിമൂന്നുകാരനെതിരെ കേസ്

  അഞ്ചു വയസുകാരിയോട് ലൈംഗികാതിക്രമം; പതിമൂന്നുകാരനെതിരെ കേസ്

  പെണ്‍കുട്ടി മുറ്റത്ത്​ കളിച്ച്‌​ കൊണ്ടിരിക്കുന്നതിനിടെ ആൺകുട്ടി ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

  news18

  news18

  • Share this:
   ഭോപ്പാല്‍: അഞ്ച്​ വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയതിന്​ 13കാരനെതിരെ പൊലീസ്​ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഭോപ്പാല്‍ സ്വദേശിയായ​ ആൺകുട്ടിക്കെതിരെയാണ് പൊലീസ്​ കേസെടുത്തിരിക്കുന്നത്​.

   പെണ്‍കുട്ടിയുടെ അയൽവീട്ടിലെ ആണ്‍കുട്ടിയ്ക്കെതിരെയാണ് പരാതി നൽകിയത്​. പെണ്‍കുട്ടി മുറ്റത്ത്​ കളിച്ച്‌​ കൊണ്ടിരിക്കുന്നതിനിടെ ആൺകുട്ടി ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മകളുടെ വസ്​ത്രം നീക്കിയ ശേഷം സ്വകാര്യഭാഗത്തു സ്​പര്‍ശിച്ചുവെന്നാണ്​ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്​​. ഈ സമയം പെൺകുട്ടിയുടെ അമ്മ ഇതു കണ്ടുകൊണ്ടു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

   ശരീരത്തില്‍ അയൽവീട്ടിലെ ആൺകുട്ടി സ്​പര്‍ശിച്ച കാര്യം പെണ്‍കുട്ടി അമ്മയോട്​ വെളിപ്പെടുത്തിയതായി പൊലീസ്​ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 13 കാരനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

   മറ്റൊരു സംഭവത്തിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി സുഹൃത്തുക്കളുമായി ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. യുവാവും 24 സുഹൃത്തുക്കളും ചേർന്നാണ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയിൽ പറയുന്നു. മെയ് മൂന്നിനാണ് സംഭവം നടന്നത്. ഒമ്പത് ദിവസത്തിനു ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകിയ ശേഷം മാതാപിതാക്കളെ കാണാനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തന്നെ വിളിച്ചു വരുത്തിയതെന്നും യുവതി പറയുന്നു.

   ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിന് കീഴിൽ ഹോമെയ്ഡ് ആയി ജോലി ചെയ്യുന്ന യുവതി നാലു വർഷം ഡൽഹി നഗരത്തിൽ താമസം തുടങ്ങിയത്. ഈ വർഷം ജനുവരിയിൽ യുവതി സാഗർ എന്ന വ്യക്തിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. സൌഹൃദം പിന്നീട് പ്രണയമായി മാറി. കുറച്ചുകാലത്തിനുശേഷം, സാഗർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് തന്‍റെ മാതാപിതാക്കളെ പരിചയപ്പെടുത്താൻ വേണ്ടി യുവതിയെ സാഗർ ഒരു ഹോഡൽ എന്ന നഗരപ്രാന്ത പ്രദേശത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു.

   Also Read- ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസ്

   മെയ് മൂന്നിന് സാഗറിനെ കാണാൻ യുവതി ഹോഡലിലേക്കു പോയി. തുടർന്ന് അവർ അവിടെനിന്ന് രാംഗഢ് ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തു എത്തി. അവിടെ സാഗറിന്‍റെ സഹോദരനും ഒരു കൂട്ടം സുഹൃത്തുക്കളും വനപ്രദേശത്തോട് ചേർന്ന ഒരു ഫാംഹൌസിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു. തുടർന്ന് തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

   അടുത്ത ദിവസം ആക്രികച്ചവടക്കാരന്റെ അടുത്ത് കൊണ്ടുപോയ തന്നെ അവിടെവച്ച്‌ അഞ്ചുപേര്‍ കൂടി പീഡിപ്പിച്ചു. അതിനു ശേഷം തന്നെ വഴിയില്‍ ഉപേക്ഷിച്ച്‌ ഇവര്‍ കടന്നുകളയുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
   Published by:Anuraj GR
   First published:
   )}