അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാമിൽ തൊഴിലാളിയായിരുന്നു 35 വയസുകാരനായ പ്രതി
News18 Malayalam
Updated: January 21, 2021, 5:12 PM IST

news18
- News18 Malayalam
- Last Updated: January 21, 2021, 5:12 PM IST
മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതായി പരാതി. ബുധനാഴ്ച നാന്ദേഡിലെ ദിവിഷി ഗ്രാമത്തിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി ഭോക്കർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാമിൽ തൊഴിലാളിയായിരുന്നു 35 വയസുകാരനായ പ്രതി. ബുധനാഴ്ച ഉച്ചയോടെ പ്രതി പെൺകുട്ടിയെ നദീതീരത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. Also Read ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് അറുപതുകാരൻ അറസ്റ്റിൽ
തെരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പോലീസ് പറഞ്ഞു. കുട്ടിയെ പ്രതിയോടൊപ്പം പെൺകുട്ടിയുടെ പിതാവ് ഉച്ചക്ക് രണ്ട് മണിയോടെയാണ് കണ്ടിരുന്നുവെന്നും പോലീസ് സൂപ്രണ്ട് പ്രമോദ് കുമാർ ഷെവാലെ പറഞ്ഞു.
വൈകുന്നേരം 5 മണിയോടെ കുട്ടിയെ കാണാനില്ലാത്തതിനെ തുടർന്ന് അച്ഛനും ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് പ്രമോദ് കുമാർ ഷെവാലെ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാമിൽ തൊഴിലാളിയായിരുന്നു 35 വയസുകാരനായ പ്രതി. ബുധനാഴ്ച ഉച്ചയോടെ പ്രതി പെൺകുട്ടിയെ നദീതീരത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.