പോലീസ് ഇൻസ്‌പെക്ടർമാരെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവിടാതിരിക്കണമെങ്കിൽ പണം തരണമെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ഭീഷണി
ലഹരിമരുന്ന് കടത്തുകാരുമായി ഒത്തുകളിക്കുന്നു എന്നാരോപിച്ചുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് പോലീസ് ഇൻസ്പെക്ടർമാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മുൻ മാധ്യമപ്രവർത്തകനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നഗരത്തിലെ വിൻഡ്‌സർ ലേഔട്ടിൽ താമസിക്കുന്ന ശരത് ശർമ്മ കലഗരു എന്ന
35 വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തങ്ങളുടെ ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവിടാതിരിക്കാൻ ഓരോ ഇൻസ്പെക്ടറിൽ നിന്നും 5 ലക്ഷം രൂപ വീതം ആകെ 15 ലക്ഷം രൂപയാണ് ശരത് ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. മഹാരാഷ്ട്ര ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സും (ANTF), ബംഗളൂരു സിറ്റി പോലീസും, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (NCB) ചേർന്ന് കർണാടകയിൽ അടുത്തിടെ നടത്തിയ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിലായിരുന്നു ശരത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ച് വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്.
advertisement
ശരത്തിനൊപ്പം ബിടിവി കന്നഡ എന്ന വാർത്താ ചാനലിന്റെ ഉടമയെയും ചാനലിന്റെ ഒരു റിപ്പോർട്ടറേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ ശരത്തുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് ചാനൽ അധികൃതർ പറയുന്നത്.ശരത് തങ്ങളുടെ ജീവനക്കാരനല്ലെന്നും അയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിടിവി കന്നഡ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തങ്ങളുടെ പേരിൽ എന്തെങ്കിലും ഭീഷണികൾ ലഭിച്ചാൽ അധികൃതരെ സമീപിക്കണമെന്നും ചാനൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
ബാഗലൂർ പോലീസ് സബ് ഇൻസ്പെക്ടർ രമേശ് ബന്ദ്രാദ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഡിസംബർ 28നാണ് ശരത് തന്നെ ഫോണിൽ ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. കോത്തനൂർ, അവലഹള്ളി, ബാഗലൂർ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരായ ചേതൻ കുമാർ, രാമകൃഷ്ണ റെഡ്ഡി, ശ്രീനിവാസ് എന്നിവർക്ക് മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും തെളിവുകളും തന്റെ കൈവശമുണ്ടെന്ന് ശരത് അവകാശപ്പെട്ടതായി പരാതിയിൽ ഫറയുന്നു.
advertisement
ആരോപണങ്ങൾ ഒരു ടെലിവിഷൻ ചാനലിൽ സംപ്രേഷണ ചെയ്യാതിരിക്കണമെങ്കിൽ തനിക്ക് പണം നൽകണമെന്ന് ശരത് ആവശ്യപ്പെട്ടു. ശരതുമായി ആശയവിനിമയം തുടർന്ന ബാഗലൂർ പോലീസ് സബ് ഇൻസ്പെക്ടർ രമേശ് ബന്ദ്രാദ , വാട്ട്‌സ്ആപ്പ് കോളുകൾ റെക്കോർഡുചെയ്യുകയും അയച്ചതായി പറയപ്പെടുന്ന സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സൂക്ഷിക്കുകയും ചെയ്തു. ഇവ പിന്നീട് തെളിവായി സമർപ്പിച്ചു.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 308(6) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച ശരത്തിനെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
advertisement
അതേസമയം, ശരത് പേരെടുത്ത് പറഞ്ഞ മൂന്ന് ഇൻസ്‌പെക്ടർമാരെയും ലഹരിമരുന്ന് വേട്ടയ്ക്ക് പിന്നാലെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു. ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
Location :
Bangalore,Karnataka
First Published :
Jan 01, 2026 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോലീസ് ഇൻസ്‌പെക്ടർമാരെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ










