കൊല്ലത്ത് പോലീസിനുനേരെ ഗുണ്ടാ ആക്രമണം; നാലുപേര്‍ പിടിയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
നാല് പോലീസുകാർക്ക് പരിക്കേറ്റു.
കൊല്ലം: പോലീസ് സംഘത്തിനു നേരെ ലഹരി മാഫിയയുടെ ആക്രമണം. സംഭവത്തില്‍ നാല് പോലീസുക്കാർക്ക് പരിക്കേറ്റു. സംഘര്‍ഷം അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് ഏഴോടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംക്‌ഷനിലായിരുന്നു ആക്രമണം.
നാലംഗ സംഘം ഏറ്റുമുട്ടുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ്. ഈ സമയം ഇവരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പേരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23), സനേഷ്, അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി കടന്നുകളഞ്ഞു.
advertisement
കുണ്ടറ എസ്ഐ എസ്.സുജിത്, എഎസ്ഐ എൻ.സുധീന്ദ്ര ബാബു, സിപിഒമാരായ ജോർജ് ജയിംസ്, എ.സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Location :
Kollam,Kollam,Kerala
First Published :
February 26, 2024 7:33 AM IST