എറണാകുളത്തെ ക്രിസ്ത്യൻ പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ നൽകിയ തിരുവോസ്തി പകുതി കഴിച്ച് പോക്കറ്റിലിട്ട മലപ്പുറം സ്വദേശികളായ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്‍റ് തെരേസാസ് ആശ്രമദേവാലയത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30ന് നടന്ന കുര്‍ബാനക്കിടെയായിരുന്നു സംഭവം. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇടവകക്കാർ ഇവരെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
മലപ്പുറം താനൂര്‍ സ്വദേശികളായ 4 യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് അകത്ത് കയറിയതെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. ഇവർ ആരും ക്രിസ്തുമത വിശ്വാസികൾ അല്ലാ എന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊച്ചിയില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
ഇവർക്ക് മതപരമായ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങൾ മലപ്പുറം പൊലീസ് സൂപ്രണ്ടിന് കൈമാറി. വിവരങ്ങൾ ലഭിക്കുംവരെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം.
യുവാക്കൾക്കെതിരെ പരാതി നൽകില്ലെന്ന് പള്ളി അധികൃതർ അറിയിച്ചു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Church, Kochi, Uniform Holy Mass