കോഴിക്കോട് വീണ്ടു ലഹരി മരുന്ന് വേട്ട; എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

Last Updated:

കോഴിക്കോട് സിറ്റിയിൽ  നാല് മാസത്തിനിടയിൽ അഞ്ചോളം സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളുമാണ് പിടികൂടിയത്

പിടിയിലായവർ
പിടിയിലായവർ
കോഴിക്കോട്:  എംഡിഎംഎയുമായി (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ ) നാല് യുവാക്കൾ പിടിയിൽ. മാങ്കാവ് പൊക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസബ എസ് ഐ ശിവപ്രസാദിന്റെ നേതൃത്ത്വത്തിലുള്ള സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20),വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂർ സ്വദശി ഫാഹിദ് (29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നീ നാല് യുവക്കളെ 7.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി. മാങ്കാവും പരിസര പ്രദേശങ്ങളിലും  ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് സിറ്റിയിൽ  നാല് മാസത്തിനിടയിൽ അഞ്ചോളം സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും  ഡാൻസാഫിന്റെ സഹായത്താൽ പിടികൂടിയത്. വർഷങ്ങളായി ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മയക്ക്മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്.
advertisement
മയക്കു മരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി ഏറെ നേരം വൈകിയു പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇവർക്ക് മയക്ക്മരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ സർക്കിൾ ഇൻസ്പെക്ട്ടർ  യു ഷാജഹാൻ പറഞ്ഞു.
ഗോവ ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ്ഗ് കേരളത്തിലേക്ക് എത്തുന്നത് കേരളത്തിൽ നിന്ന് ഇവിടങ്ങളിലേക്ക് ഡിജെ പാർട്ടികൾക്ക് പോവുന്ന യുവാക്കൾ ഡ്രഗ്ഗ് മാഫിയയുമായി പരിചയത്തിലാവുകയും ആർഭാഢ ജീവിതത്തിനായി പെട്ടന്ന് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗമായി പലരും ഏജന്റ്മാരായി മാറുകയാണ് പതിവ്.
advertisement
You may also like:ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുവുമായി എംബിബിഎസ് വിദ്യാര്‍ത്ഥിനിയും കാസര്‍കോട് സ്വദേശിയും പിടിയില്‍
ഇവിടങ്ങളിൽനിന്ന് ചെറിയ തുകക്ക് വലിയ അളവിൽ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ടു വരും. യുവാക്കളെയും വിദ്യാർത്ഥികളെയുമാണ് ഇവർ ലക്ഷ്യം വക്കുന്നത്.  രക്ഷിതാക്കൾ ശ്രദ്ധിക്കുവാൻ പൊലീസ് നിർദേശിക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്,
ഇത്തരം ലഹരി മരുന്ന് ഉപയാഗിക്കുന്നവരിൽ രാത്രികാലങ്ങളിൽ ഉറക്കം കുറവായിരിക്കും. ആൺകുട്ടികളായാലും പെൺകുട്ടികളായാലും പെട്ടെന്ന് ദേഷ്യം വരിക. ഭയന്ന് നിൽക്കുന്ന അവസ്ഥ, അധികം ആരോടും സംസാരിക്കുവാൻ താൽപ്പര്യം കാണിക്കാതിരിക്കുക, ഒറ്റക്ക് ഒരു മുറിയിൽ അടച്ചിട്ടിരിക്കുക എന്നിവയൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്.
advertisement
You may also like:ജവാൻ റമ്മിൽ സ്പിരിറ്റിനു പകരം 'വെള്ളം' ചേർത്തു; മൂന്ന് പേർ അറസ്റ്റിൽ; ജീവനക്കാരടക്കം ഏഴു പ്രതികൾ
അങ്ങിനെയുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ കൗൺസിലിങ്ങിന് വിധേയമാവണം. സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ അമിതമായ ഉപയോഗം മൂലം മരണം വരെ സംഭവിക്കുന്നതാണ്. സിന്തറ്റിക്ക് ഡ്രഗ്ഗ് ഒറ്റ തവണ ഉപയോഗിച്ചാൽ അഞ്ച് മണിക്കൂറുകളോളം ലഹരി കിട്ടും എന്നതാണ് ഇതിന്റെ പ്രതേകത.
advertisement
കൂടാതെ സൂക്ഷിക്കാൻ എളുപ്പമാണ്. മണമോ മറ്റ് കാര്യങ്ങളോ ഇല്ലാത്തതിനാൽ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല. ഇവർ വാഹനം അമിത വേഗതയിൽ ഓടിക്കുന്നവരായിരിക്കും. ചുറ്റുപാടുകളെ മറന്ന് പ്രവൃത്തിക്കുന്നവരായിരിക്കും.
അര ഗ്രാം എംഡിഎംഎ കൈവശം സൂക്ഷിക്കുന്നത് തന്നെ ജാമ്യമില്ലാ കുറ്റമാണ്. ലഹരി മരുന്ന് വിൽപ്പനയും ഉപയാഗവും തടയുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്ജിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ കമ്മീഷണർ ഇ രജികുമാറിന്റെ നേതൃത്ത്വത്തിൽ ഡാൻ സാഫ് പ്രവൃത്തനം സജ്ജമാണ്.
അഞ്ച് മാസത്തിനിടെ പത്തോളം കേസുകളിലായി 50 കിലോയോളം കഞ്ചാവും 60 ഗ്രാമോളം എംഡി എം എയും 300 ഗ്രാം ഹാഷിഷും ,10000 ത്തോളം ഹാൻസ്, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയിട്ടുണ്ട്.
advertisement
മയക്കുമരുന്ന് പിടികൂടിയവരിൽ കസബ സറ്റേഷനിലെ എഎസ്ഐ സാജൻ പുതിയോട്ടിൽ, സിപിഒ മനോജ് ,കെഎച്ച് ജി ചന്ദ്രൻ, സിപിഒ വിഷ്ണു, ഡാൻ സാഫ് സ്ക്വാഡ് അംഗങ്ങൾ എഎസ്ഐ മുഹമ്മദ് ഷാഫി , എം സജി ട, സിപിഒ അഖിലേഷ് കെ,ജോമോൻ , സിപിഒ എം ജിനേഷ്  എന്നിവർ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് വീണ്ടു ലഹരി മരുന്ന് വേട്ട; എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement