മലപ്പുറത്ത് 14കാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
- Published by:Arun krishna
- news18-malayalam
Last Updated:
പത്താം ക്ലാസുകാരിയായ പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണ്
മലപ്പുറം മങ്കടയില്‍ പതിനാലുകാരിയെ സഹോദരങ്ങള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 24കാരനായ സഹോദരനും ഇവരുടെ ബന്ധുവായ യുവാവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. പത്താം ക്ലാസുകാരിയായ പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണ്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പെൺകുട്ടിയെ സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് സഹോദരങ്ങള്‍ പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
Malappuram,Malappuram,Kerala
First Published :
July 17, 2023 3:08 PM IST