അഭയ കേസിൽ ഫാ. തോമസ് കോട്ടൂർ കുറ്റം സമ്മതിച്ചിരുന്നുവെന്ന് സാക്ഷിമൊഴി
Last Updated:
സിസ്റ്റർ സ്റ്റെഫി തനിക്ക് ഭാര്യയെ പോലെയെന്ന് ഫാദർ തോമസ് കോട്ടൂർ പറഞ്ഞതായും സാക്ഷിമൊഴി
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ കുറ്റം സമ്മതിച്ചിരുന്നതായി മൊഴി
. കേസിലെ എട്ടാം പ്രതി കളർകോട് വേണുഗോപാലൻ നായരാണ് ഇക്കാര്യം പറഞ്ഞത്. കേസിലെ നാർക്കോ അനാലിസിസ് പരിശോധനാ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആളാണ് വേണുഗോപാലൻ നായർ.
ഹർജി നൽകിയത് ബിഷപ്പ് ഹൗസിൽ വച്ച് പ്രതികൾ നിർബന്ധിച്ചതിനാലാണെന്നും ഇദ്ദേഹം പറയുന്നു. സിസ്റ്റർ സ്റ്റെഫി തനിക്ക് ഭാര്യയെ പോലെയെന്ന് കോട്ടൂർ പറഞ്ഞതായും ഇയാൾ മൊഴി നൽകി. തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയിൽ നടക്കുന്ന സാക്ഷിവിസ്താരത്തിനിടെയാണ് ഈ വെളിപ്പെടുത്തൽ.
അതിനിടെ സിസ്റ്റർ അഭയ കിണറ്റിൽ വീണത് അപകടത്തിൽപ്പെട്ടാണെന്ന് അന്നത്തെ മദർ സുപ്പീരിയർ പറഞ്ഞതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ വാമദേവൻ മൊഴി നൽകി. കിണറ്റിനോട് ചേർന്ന് പമ്പ് സെറ്റ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണതാണെന്ന് സെന്‍റ് പയസ് ടെൻത് കോൺവെന്‍റിലെ മദർ സുപ്പീരിയറായ സിസ്റ്റർ ലിസി തന്നോട് പറഞ്ഞെന്നാണ് വാമദേവൻ കോടതിയിൽ വ്യക്തമാക്കിയത്.
advertisement
'ഫാ. തോമസ് കോട്ടൂരിന്‍റെ വാഹനം മഠത്തിന് സമീപം കണ്ടില്ല' അഭയ കേസിൽ വീണ്ടും കൂറുമാറ്റം
അഭയകേസിലെ പതിന്നാലാം സാക്ഷിയായ വാമദേവനാണ് അപകടമുണ്ടായ ഉടൻ സ്ഥലത്ത് എത്തിയത്. അന്ന് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഗോപിനാഥപിള്ളയാണ് കിണറ്റിലിറങ്ങി അഭയയുടെ ശരീരം പുറത്തെടുത്തത്. സിസ്റ്റർ കിണറ്റിൽ വീണെന്ന ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്നാണ് കോട്ടയം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വാമദേവനും ഗോപിനാഥപിള്ളയും സ്ഥലത്ത് എത്തിയത്.
Location :
First Published :
September 02, 2019 1:17 PM IST