'കാമുകിയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചു'; മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് മോഷ്ടിച്ച് പ്രതികാരം

Last Updated:

കാമുകിയെ അപമാനിച്ചവരെ മാത്രമല്ല, രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികളോട് മുഴുവൻ പ്രതികാരം ചെയ്യാനായിരുന്നു യുവാവിന്റെ തീരുമാനം

രാജ്കോട്ട്: അഞ്ച് വർഷം മുമ്പാണ് തമിഴ്നാട് സ്വദേശിയായ തമിഴ്സെൽവൻ കണ്ണന്റെ കാമുകിയെ ചില മെഡിക്കൽ വിദ്യാർത്ഥികൾ ചേർന്ന് സൈബർ ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചായിരുന്നു ആക്രമണം.
കാമുകിയെ അപമാനിച്ചവരെ മാത്രമല്ല, രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികളോട് മുഴുവൻ പ്രതികാരം ചെയ്യാനായിരുന്നു തമിഴ്സെൽവന്റെ തീരുമാനം. പക്ഷേ, പെൺകുട്ടിയെ അപമാനിച്ചവരോട് അതേ രീതിയിൽ മറുപടി നൽകാനും അയാൾ തയ്യാറായില്ല. മറിച്ച് വ്യത്യസ്ത രീതിയിലായിരുന്നു തമിഴ്സെൽവന്റെ പ്രതികാരം.
മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഏറെ ആവശ്യമുള്ള അവരുടെ പ്രധാനപ്പെട്ട ഉപകരണം തന്നെ തമിഴ്സെൽവൻ ലക്ഷ്യമിട്ടു. വിദ്യാർത്ഥികളുടെ ലാപ്ടോപ്പ്!
You may also like:സ്നാപ് ചാറ്റിലൂടെ 'കുറഞ്ഞ വിലയിൽ' കൊക്കെയ്ൻ വിൽപ്പന; കൗമാരക്കാരൻ അറസ്റ്റിൽ
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഗുജറാത്തിലെ ജംനാഗറിൽ നിന്നും ഇരുപത്തിനാല് വയസ്സുള്ള തമിഴ്നാട് സ്വദേശിയെ ലാപ്ടോപ്പ് മോഷണത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തമിഴ്സെൽവൻ തന്റെ പ്രതികാര കഥയെ കുറിച്ച് പൊലീസിനോട് പറയുന്നത്. ഇതുകേട്ട് പൊലീസും ആദ്യം അമ്പരന്നു.
advertisement
ഇതുവരെ മെഡിക്കൽ വിദ്യാർത്ഥികളുടെ 500 ഓളം ലാപ്ടോപ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തമിഴ്സെൽവൻ മോഷ്ടിച്ചത്. 2015 ൽ ദക്ഷിണേന്ത്യയിൽ നിന്നു തുടങ്ങിയ മോഷണം പിന്നീട് ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ഗുജറാത്തിലെ എംപി ഷാ മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് അഞ്ച് ലാപ്ടോപ്പുകൾ മോഷണം പോയെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തമിഴ്സെൽവൻ പിടിയിലായത്.
You may also like:ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
അഞ്ച് വർഷങ്ങൾക്ക് മുമ്പ് മെഡിക്കൽ വിദ്യാർത്ഥികളായ ചിലർ കാമുകിയുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് മെഡിക്കൽ വിദ്യാർത്ഥികളോട് മുഴുവൻ തമിഴ്സെൽവന് പക തോന്നിയത്.
advertisement
ഇന്റർനെറ്റിൽ മെഡിക്കൽ കോളേജുകളുടെ പേരും അഡ്രസും കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. പിന്നീട് ഇവിടെയെത്തി വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് മോഷ്ടിക്കും. മൊബൈൽ ഫോണുകൾ കണ്ടെത്താൻ എളുപ്പമാണ് എന്നതിനാലാണ് അത് ഒഴിവാക്കി ലാപ്ടോപ്പ് ലക്ഷ്യമിട്ടത്. മോഷ്ടിച്ച ലാപ്ടോപ്പുകൾ പിന്നീട് വിൽക്കും.
ദക്ഷിണേന്ത്യയിൽ പല മെഡിക്കൽ കോളേജുകളിലും മോഷണം നടത്തിയതിനു ശേഷമാണ് തമിഴ്സെൽവൻ ഫരീദാബാദിൽ എത്തിയത്. ഗുജറാത്തിൽ ജംനാഗറിലാണ് ആദ്യ മോഷണം നടന്നത്. കഴിഞ്ഞ ഡിസംബറിൽ ഗുജറാത്തിൽ എത്തിയ യുവാവ് ഇവിടെ മുറി വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. എംപി ഷാ ഹോസ്റ്റലിലെ ഒരു മുറിയുടെ താക്കോൽ സംഘടിപ്പിച്ചാണ് അഞ്ച് ലാപ്ടോപ്പുകൾ മോഷ്ടിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കാമുകിയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചു'; മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് മോഷ്ടിച്ച് പ്രതികാരം
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement