മദ്യത്തിന് പകരം കുപ്പിയിൽ കോള നൽകി പറ്റിച്ച യുവാവ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ബിവറേജിൽ വലിയ തിരക്കുള്ള സമയത്തും അടയ്ക്കാറായ സമയത്തുമാണ് ഇയാൾ ഇത്തരത്തിൽ നിരവധിപേരെ പറ്റിച്ചിരുന്നത്
കൊല്ലം: വിദേശമദ്യം എന്ന വ്യാജേന കോളാ നൽകി മദ്യപാനികളെ പറ്റിച്ച യുവാവ് പിടിയിൽ. മദ്യക്കുപ്പികളിൽ കോള നിറച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതിൽ സതീഷ് കുമാറാണ് പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തുള്ള ബിവറേജിലും ബാറിലും വിദേശമദ്യം വാങ്ങാൻ എത്തിയവരെയാണ് ഇയാൾ കബളിപ്പിച്ചത്.
രാത്രിയിലും ബിവറേജിൽ വലിയ ക്യൂ ഉള്ളപ്പോഴും ബിവറേജ് അടയ്‌ക്കുന്നതിന് തൊട്ടുമുൻപുമാണ് ഇയാൾ ഇത്തരത്തിൽ വിദേശമദ്യമാണെന്ന തരത്തിൽ കോളവിൽപ്പന നടത്തിയത്. തിരക്കിനിടെ മദ്യം വാങ്ങാനെത്തുവരോട് വിലകുറച്ച് മദ്യം നൽകാമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
Also Read- നിരോധിത സംഘടനകൾക്ക് വിവരങ്ങൾ ചോര്‍ത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; നടപടി NIA നിർദേശത്തിൽ
മദ്യ കുപ്പിയിൽ കോള നിറച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. രാത്രിയിൽ വേണ്ട രീതിയിൽ കാണാതെ ഇത്തരത്തിൽ മദ്യം വാങ്ങുന്നവർ കുടിച്ചു നോക്കുമ്പോൾ മാത്രമാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്. തട്ടിപ്പിനെക്കുറിച്ച് നിരവധി പരാതികൾ ബിവറേജസ് ഷോപ്പ് മാനേജർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്.
advertisement
ഓച്ചിറ പോലീസ് കേസെടുത്തു. പരാതിക്കാരില്ലാത്തതിനാൽ പ്രതിയെ ജാമ്യത്തിൽ വിട്ടു.
Location :
Kollam,Kollam,Kerala
First Published :
September 22, 2023 11:27 AM IST