50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും ബാങ്ക് ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടു

Last Updated:

പരാതിയുമായി കുടുംബം ബാങ്കിനെ സമീപിച്ചിട്ടും കൂടുതൽ വിവരങ്ങൾ നൽകാൻ ബാങ്ക് ജീവനക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും നഷ്ടമായതായി കുടുംബത്തിന്റെ പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മോദിനഗർ പ്രദേശത്ത് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. തൻ്റെ കുടുംബത്തിൻ്റെ ബാങ്ക് ലോക്കറിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണവും വെള്ളിയും കാണാതായെന്നാണ് ഇഷ ഗോയൽ എന്ന യുവതിയുടെ ആരോപണം. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവായിരുന്നു ഇവർ.
കർവ ചൗത്ത് ആഘോഷങ്ങൾക്കു പിന്നാലെ ഒക്ടോബർ 21 ന് ബാങ്കിൽ നിന്ന് ഇവർക്ക് വിളിവന്നു. ഉടൻ തന്നെ ബ്രാഞ്ചിൽ എത്തണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടത്. തുടർന്ന് ഭർത്താവിനും ഭർതൃ പിതാവിനുമൊപ്പം ബാങ്കിൽ എത്തിയപ്പോഴാണ് അവരുടെ ലോക്കർ കുത്തിത്തുറന്ന് ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പരാതിയുമായി കുടുംബം ബാങ്കിനെ സമീപിച്ചിട്ടും കൂടുതൽ വിവരങ്ങൾ നൽകാൻ ബാങ്ക് ജീവനക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
"പോലീസ് അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 25 വർഷമായി ഞങ്ങൾക്ക് ഈ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. ഞങ്ങളുടെ സ്വർണം ഈ ബാങ്ക് ലോക്കറിൽ നിന്ന് നഷ്ടപ്പെടുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല" യുവതിയുടെ ഭർത്താവ് അങ്കുഷ് ഗോയൽ പറഞ്ഞു .
advertisement
എന്തായാലും ഈ സംഭവം ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ കുറിച്ചുള്ള ആളുകളുടെ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Summary: Family complains of losing their Rs 50 lakhs worth gold and silver jewelry kept inside the bank locker. The incident was reported from Gaziabad in Uttar Pradesh
മലയാളം വാർത്തകൾ/ വാർത്ത/Crime/
50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും ബാങ്ക് ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടു
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement