പര്‍ദ ധരിച്ചെത്തിയാൾ മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടി കമ്പനി ഉടമയു​ടെ പണവും സ്വര്‍ണവും കവര്‍ന്നു

Last Updated:

ആക്രമിച്ചത് പര്‍ദ ധരിച്ചെത്തിയ പുരുഷന്നെ് മൊഴി

കൊച്ചി: മുളകുപൊടി സ്‌പ്രേ ചെയ്ത് ചിട്ടി സ്ഥാപനമുടമയുടെ പണവും സ്വര്‍ണവും കവര്‍ന്നു. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് കവർച്ച നടന്നത്. ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോൻ (75) ആണ് അക്രമിക്കപ്പെട്ടത്.
പർദ ധരിച്ചെത്തിയാൾ ആക്രമിച്ച് കഴുത്തിൽ കിടന്ന സ്വർണ മാലയും ലോക്കറ്റും ഉൾപ്പടെ മൂന്ന് പവനും പതിനായിരം രൂപയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി.
പതിവ് പോലെ രാവിലെ പത്ത് മണിക്ക് ജീവനക്കാർ എത്തുന്നതിനു മുൻപേ സുകുമാരമേനോനാണ് സ്ഥാപനം തുറക്കുന്നത്. ഈ സമയത്താണ് അക്രമിയെത്തി മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിൽ ആക്കിയ മിശ്രിതം ഒഴിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമിയുടെ മുഖാവരണം വലിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ അക്രമി മുഖത്തിടിക്കുകയും നിലത്ത് വീഴ്ത്തി കസേര കൊണ്ട് കഴുത്തിൽ അമർത്തുകയും ചെയ്തു. ‘പൊലീസിനെ വിവരം അറിയിച്ചാൽ നിന്റെ ഭാര്യയുടെ താലി ഞാൻ അറുക്കും’ എന്ന് അക്രമി ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പര്‍ദ ധരിച്ചെത്തിയാൾ മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടി കമ്പനി ഉടമയു​ടെ പണവും സ്വര്‍ണവും കവര്‍ന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement