അടുക്കള ഉപകരണങ്ങളിൽ ഒളിപ്പിച്ച് 21 ലക്ഷത്തിന്റെ സ്വർണം കടത്തി; യാത്രക്കാരൻ പിടിയിൽ

Last Updated:

ടിന്നിലും കത്തിയിലും ഗ്ലാസിലും ഒളിപ്പിച്ച് 21 ലക്ഷത്തിന്റെ സ്വര്‍ണം കടത്തി

തിരുവനന്തപുരം: അടുക്കള ഉപകരണങ്ങളിൽ സ്വർണ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയില്‍. ദുബായിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയാളുടെ കൈയ്യിൽ നിന്നാണ് സ്വർണം പിടിക്കൂടിയത്. ഇയാളിൽ നിന്ന് 21 ലക്ഷം രൂപയുടെ സ്വർണമാണ് പിടിക്കൂടിയത്.
തിങ്കളാഴ്ച പുലർച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയാണ് യാത്രക്കാരനെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന ഓട്‌സ് നിറച്ച ടിന്‍, പച്ചക്കറി അരിയുന്നതിനുളള കത്തികള്‍, ഗ്ലാസുകള്‍ അടക്കമുള്ളവയിലാണ് സ്വര്‍ണ്ണം അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.
വിവിധ പാത്രങ്ങളിലും ടിന്നിലുമായി ഒളിപ്പിച്ചിരുന്ന 324.140 ഗ്രാം തൂക്കമുളള സ്വര്‍ണമാണ് എക്‌സ്‌റേ പരിശോധനയിലൂടെ കണ്ടെടുത്തതതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. വിവിധ സ്വര്‍ണകഷണങ്ങളെ ഉരുക്കി കട്ടയുടെ രൂപത്തിലാക്കിതായി അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടുക്കള ഉപകരണങ്ങളിൽ ഒളിപ്പിച്ച് 21 ലക്ഷത്തിന്റെ സ്വർണം കടത്തി; യാത്രക്കാരൻ പിടിയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement