കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു

Last Updated:

കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം

News18
News18
കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.
പുലർച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. വവ്വാക്കാവിലും ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വാതിൽകുത്തിപ്പൊളിച്ചാണ് വീട്ടിൽ കയറിയതെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു
Next Article
advertisement
തിരിച്ചുവരവിന് CPM; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹത്തിന്, ഗൃഹസന്ദർശനം, വാഹനപ്രചാരണ ജാഥ
തിരിച്ചുവരവിന് CPM; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹത്തിന്, ഗൃഹസന്ദർശനം, വാഹനപ്രചാരണ ജാഥ
  • ജനുവരി 15 മുതൽ 22 വരെ സിപിഎം നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിച്ച് സംവദിക്കും.

  • മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭാ അംഗങ്ങൾ ജനുവരി 12ന് സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും.

  • മതനിരപേക്ഷത സംരക്ഷിക്കാൻ ഫെബ്രുവരി 1 മുതൽ 15 വരെ മൂന്ന് വാഹന പ്രചാരണ ജാഥ നടത്തും.

View All
advertisement