advertisement

'സന്ദീപ് വാര്യരെ തൃക്കരിപ്പൂരില്‍ വേണ്ട' കാസർഗോഡ് ഡിസിസിക്ക് കടുത്ത അതൃപ്തി

Last Updated:

സന്ദീപ് വാര്യരെ പിന്തുണക്കില്ലെന്ന് ഡിസിസി പ്രസിഡന്റ്

സന്ദീപ് വാര്യർ
സന്ദീപ് വാര്യർ
കാസർഗോഡ്: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കടുത്ത അതൃപ്തി. ജില്ലയിൽ നിന്നുള്ള നേതാവ് തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഡിസിസി അടിയന്തര യോഗവും വിളിച്ചുചേർത്തു. സന്ദീപ് വാര്യരെ പിന്തുണക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പറയുകയും ചെയ്തു.
കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് തൃക്കരിപ്പൂർ. ഇത്തവണ കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് ഇത് തിരികെ വാങ്ങി. എൽഡിഎഫിൽനിന്ന് സീറ്റ് പിടിച്ചെടുക്കുകയെന്നതായിരുന്നു ലക്ഷ്യം. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ തൃക്കരിപ്പൂർ സീറ്റിനായി കോൺഗ്രസിൽ വാദമുന്നയിക്കുകയുംചെയ്തു.
ബാലകൃഷ്ണൻ പെരിയയെയും തൃക്കരിപ്പൂരിൽ പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് വാര്യരെയാണ് കോൺഗ്രസ് തൃക്കരിപ്പൂരിൽ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതോടെയാണ് ജില്ലയിൽനിന്നുള്ള നേതാവ് തന്നെ വേണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
സന്ദീപ് വാര്യർക്കെതിരെ യൂത്ത് കോൺഗ്രസും രംഗത്തെത്തി. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത്കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി.
കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ ഒരിക്കലും അംഗീകരിക്കില്ലെന്ന്‌ ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ മാധ്യമങ്ങളോട്‌ പറഞ്ഞു. സന്ദീപ്‌ വാര്യരെ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയറിഞ്ഞതോടെ ഡിസിസി പ്രസിഡന്റും ജനറൽ സെക്രട്ടറിമാരടക്കമുള്ളവരുടെ അന‍ൗദ്യോഗിക യോഗം ഡിസിസി ഓഫീസിൽ ചേർന്നു.
സന്ദീപ്‌ വാര്യർതന്നെ സ്ഥാനാർത്ഥിയെങ്കിൽ തൃക്കരിപ്പൂരിൽ വിമത സ്ഥനാർത്ഥി ഉണ്ടാകാനുള്ള സാധ്യതയേറി. തൃക്കരിപ്പൂരിൽ ജില്ലയില്‍നിന്നുള്ള സ്ഥാനാർത്ഥി വേണമെന്നാണ് നേതാക്കളുടെ നിലപാട്. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
advertisement
Summary: The Kasaragod District Congress Committee (DCC) has expressed strong resentment over the state leadership's move to field Sandeep Varier, who recently joined from the BJP, in the Thrikaripur constituency. The local leadership is demanding a candidate from within the district and has warned of a potential internal crisis. DCC President P.K. Faisal stated that they will not accept an "imported" candidate. An emergency meeting was convened where leaders made it clear they would not support Varier’s candidacy.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സന്ദീപ് വാര്യരെ തൃക്കരിപ്പൂരില്‍ വേണ്ട' കാസർഗോഡ് ഡിസിസിക്ക് കടുത്ത അതൃപ്തി
Next Article
advertisement
'എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം, നുണകൾ ഓരോന്നും പൊളിക്കണം' മുഖ്യമന്ത്രി പിണറായി വിജയൻ
'എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം, നുണകൾ ഓരോന്നും പൊളിക്കണം' മുഖ്യമന്ത്രി പിണറായി വിജയൻ
  • എൽഡിഎഫിനെതിരെ എതിരാളികൾ നുണകൾ പ്രചരിപ്പിക്കുന്നതായി പിണറായി വിജയൻ ആരോപിച്ചു

  • വീടുകൾ തോറും സന്ദർശിച്ച് നുണകൾ പൊളിക്കണമെന്ന് പിണറായി വിജയൻ കൺവെൻഷനിൽ നിർദേശിച്ചു

  • പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾ മുഖ്യമന്ത്രിക്ക് പത്രിക സമർപ്പിക്കുമ്പോൾ പണം നൽകി

View All
advertisement