• HOME
 • »
 • NEWS
 • »
 • crime
 • »
 • KSEB | ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരി; കോഴിക്കോട് KSEB ജീവനക്കാരനെ മര്‍ദിച്ചു

KSEB | ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരി; കോഴിക്കോട് KSEB ജീവനക്കാരനെ മര്‍ദിച്ചു

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്‍റെ പരാതി

KSEB

KSEB

 • Share this:
  കോഴിക്കോട്: പുതുപ്പാടിയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബില്ല് അടക്കാത്തതിന് വീട്ടിലേക്കുള്ള വൈദ്യുതി (Electricity) ബന്ധം വിഛേദിച്ചത് അന്വേഷിക്കാനെത്തിയ ആളും കെ എസ് ഇ ബി ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കെ എസ് ഇ ബി (KSEB) ജീവനക്കാരനായ വി രമേശന്‍, ഈങ്ങാപ്പുഴ എലോക്കര സ്വദേശി നഹാസ് എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നഹാസ് ഓഫീസിൽ കയറി തന്നെ മർദ്ദിച്ചതായാണ് രമേശൻ നൽകിയ പരാതിയിൽ പറയുന്നത്.

  പുതുപ്പാടി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. എലോക്കര സ്വദേശിയായ നഹാസിന്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബില്ലടക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിഛേദിച്ചത് ചോദ്യം ചെയ്യാനെത്തിയ നഹാസ് സീനിയര്‍ സൂപ്രണ്ടിനെ തടഞ്ഞുവെച്ച് അക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ചോദ്യം ചെയ്ത ഇലക്ട്രിക്കല്‍ വര്‍ക്കറായ വി രമേശനെ അക്രമിച്ചുവെന്നുമാണ് പരാതി.

  മീറ്റര്‍ റീഡിംഗിലെ തകരാറ് പരിശോധിക്കാനെന്ന പേരില്‍ വിളിച്ച് അന്വേഷിക്കുകയും വീട്ടുകാരെ അറിയിക്കാതെ മീറ്ററിലേക്കുള്ള വയര്‍ മുറിച്ചു മാറ്റുകയുമാണ് ജീവനക്കാര്‍ ചെയ്തതെന്ന് നഹാസ് പറയുന്നു. വിവരം അറിഞ്ഞപ്പോള്‍ പണവുമായി ഓഫീസിലെത്തിയെങ്കിലും പണം സ്വീകരിക്കാതെ തന്നെ അസഭ്യം പറയുകയും മര്‍ദ്ധിക്കുകയുമായിരുന്നുവെന്ന് നഹാസ് പറയുന്നു.
  ഇരുവരും താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

  വാഹന ദുരുപയോഗം; സുരേഷ് കുമാറിനെതിരായ നടപടി രണ്ടു റിപ്പോര്‍ട്ടുകള്‍ക്കു ശേഷം; നോട്ടീസ് നല്‍കിയത് ചട്ടപ്രകാരം


  തിരുവനന്തപുരം: കെഎസ്ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരായ നടപടി രണ്ടു റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമെന്ന് കെഎസ്ഇബി. ചീഫ് വിജിലന്‍സ് ഓഫീസറുടെയും അതിന്മേലുള്ള ഫിനാന്‍സ് ഡയറക്ടറുടെയും വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്  ചട്ടപ്രകാരം പിഴ ആവശ്യപ്പെട്ട് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നു.

  സര്‍ക്കാരില്‍ ഡെപ്യൂട്ടേഷനിലുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉപയോഗിച്ച വാഹനം സുരേഷ് കുമാറിന് ലഭ്യമാക്കാനുള്ള ഒരു ഉത്തരവും ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും നല്‍കിയിട്ടില്ല. കമ്പനി സെക്രട്ടറിയും ഭരണ വിഭാഗം സെക്രട്ടറിയും ഇത് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും വാഹനം ഉപയോഗിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകളും കമ്പനിയില്‍ ലഭ്യമല്ലെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

  Also Read- 'സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദകേട്; വാഹന ഉപയോഗത്തിൽ പരാതിയില്ല': മുൻ വൈദ്യുതി മന്ത്രി എം.എം. മണി

  വൈദ്യുതി ബോര്‍ഡിലാകട്ടെ ആവശ്യമായ വാടക നല്‍കി സ്വകാര്യ ആവശ്യത്തിന് ബോര്‍ഡിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാവുന്ന ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ചീഫ് അക്കൌണ്ട്‌സ് ഓഫീസര്‍, ലാ ഓഫീസര്‍, ലീഗല്‍ ആന്‍ഡ് ഡിസിപ്ലിനറി എന്‍ക്വയറി ഓഫീസര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നിവര്‍ക്കു മാത്രമാണ്.

  സര്‍ക്കാരില്‍ ഔദ്യോഗിക വാഹനം താമസിക്കുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാന്‍ ഉപയോഗിക്കാന്‍ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്കും വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഉയര്‍ന്ന പോലീസ് അധികൃതര്‍ക്കും മാത്രമേ അനുമതിയുള്ളൂ.

   Also Read- വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോണം; മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ CITU

  നിയമപ്രകാരം നല്‍കിയിട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുന്നതിനു പകരം മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ചതിനാലാണ് കെഎസ്ഇബി വിശദീകരണവുമായി രംഗത്തെത്തിയത്.

  വൈദ്യുതി ബോര്‍ഡിലാകട്ടെ ആവശ്യമായ വാടക നല്‍കി സ്വകാര്യ ആവശ്യത്തിന് ബോര്‍ഡിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാവുന്ന ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ചീഫ് അക്കൌണ്ട്‌സ് ഓഫീസര്‍, ലാ ഓഫീസര്‍, ലീഗല്‍ ആന്‍ഡ് ഡിസിപ്ലിനറി എന്‍ക്വയറി ഓഫീസര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നിവര്‍ക്കു മാത്രമാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.
  Published by:Arun krishna
  First published: