തിരുവനന്തപുരം: കിളിമാനൂര്‍ കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുമ്മിൾ സ്വദേശി അറസ്റ്റിലായി. കുമ്മിള്‍ ഈട്ടിമൂട് അശ്വതി ഭവനില്‍ അരുണ്‍ എസ്. നായര്‍ (കണ്ണന്‍, 27) ആണ് പിടിയിലായത്. രണ്ടു മക്കളുടെ അമ്മയായ വീട്ടമ്മ കഴിഞ്ഞ ആഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഇവരും അരുൺ എസ് നായരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും ഇവർ തമ്മിൽ ശാരീരികബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. യുവതിയുടെ ആത്മഹത്യ കുറിപ്പിൽനിന്നാണ് ഇവർ തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും പൊലീസ് മനസിലാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അരുൺ എസ് നായരെ പൊലീസ് അറസ്റ്റു ചെയ്തത്.
ഭർത്താവ് വിദേശത്തുള്ള വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ച യുവാവ്, ഇവരുമായി ലൈംഗികബന്ധം പുലർത്തുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ഒരുവര്‍ഷം മുമ്പ് യുവതിയും പ്രതിയും പ്രദേശവാസികളും ചേര്‍ന്ന് തമിഴ്നാട്ടിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കന്യാകുമാരിയിലെ ഹോട്ടൽ മുറിയിൽവെച്ച് യുവതിയെ പ്രതി പീഡിപ്പിച്ചു. മറ്റൊരു പെൺകുട്ടിയുമായി അരുൺ എസ് നായർ വിവാഹനിശ്ചയം നടത്തിയതിന്‍റെ രണ്ടാം ദിവസമാണ് യുവതി ആത്മഹത്യ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.