ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2300 കിലോ ഗ്രാം വരുന്ന വജ്രവും മുത്തുകളുമാണ് ഹോങ്കോങ്ങില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്.
വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍, മുത്തുകൾ, വെള്ളിയാഭരണങ്ങൾ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 108 കൺസൈൻമെന്റുകളിൽ 32 എണ്ണമാണ് മോദിയുടേത്. ബാക്കിയുള്ളവ മെഹുൽ ചോക്സിയുടേതാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരുടെയും സ്വത്തുവകകള്‍ നേരത്തെയും ഹോങ് കോങ്ങില്‍നിന്നും ദുബായില്‍നിന്നും ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു. 137 കോടിയുടേതായിരുന്നു ഇവ.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോള്‍ യു.കെ ജയിലില്‍ ആണുള്ളത്. മെഹുല്‍ ചോക്‌സി നിലവില്‍ ആന്റിഗ്വയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.