കുടുംബപ്രശ്നം പരിഹരിക്കാൻ ഭാര്യയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും പൂജാരിയും അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നഗ്ന പൂജക്ക് വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു
കോഴിക്കോട്: താമരശ്ശേരിയില്‍ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്‍(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഷെമീറും ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നഗ്ന പൂജ നടത്തണമെന്ന് പൂജാരിയായ പ്രകാശന്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഷെമീര്‍ ഭാര്യയെ പൂജയ്ക്ക് നിര്‍ബന്ധിച്ചുവെന്നാണ് പരാതി. നഗ്ന പൂജക്ക് വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
advertisement
താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Location :
Kozhikode,Kozhikode,Kerala
First Published :
September 18, 2024 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടുംബപ്രശ്നം പരിഹരിക്കാൻ ഭാര്യയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും പൂജാരിയും അറസ്റ്റിൽ


