കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
- Published by:Sneha Reghu
- news18-malayalam
Last Updated:
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്
കോട്ടയം: പാമ്പാടി അങ്ങാടിവയലിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വെള്ളൂർ അങ്ങാടിവയൽ മാടവന വീട്ടിൽ ബിന്ദു (48) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ (55) ഇതേ വീട്ടിൽ തന്നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിനുള്ളിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം കിടന്നിരുന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും പിന്നാലെ ജീവനൊടുക്കിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പാമ്പാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.
Location :
Kottayam,Kerala
First Published :
Jan 26, 2026 2:42 PM IST










