സ്കൂട്ടർ തടഞ്ഞുനിർത്തി 32കാരിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്
ചേർത്തല: സ്കൂട്ടറിലെത്തിയ ഭാര്യയെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്.
Also Read- ഭാര്യയുടെ അറുത്തു മാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെ യുവാവ് പിടിയിലായി
ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
-
Location :
Cherthala,Alappuzha,Kerala
First Published :
February 19, 2024 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂട്ടർ തടഞ്ഞുനിർത്തി 32കാരിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളൽ