ട്രെയിനിൽ യുവതിക്കു മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജന് യുകെയിൽ തടവ് ശിക്ഷ

Last Updated:

യുവതി വീഡിയോ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു

യുകെയിൽ ട്രെയിനിൽ യുവതിക്കു മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജന് തടവ് ശിക്ഷ. 2022 നവംബറിലായിരുന്നു സംഭവം. വടക്കൻ ലണ്ടനിലെ വെംബ്ലിയിലുള്ള മുകേഷ് ഷാ എന്നയാളാണ് പ്രതി. ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനിൽ വെച്ചായിരുന്നു സംഭവം.
മുകേഷ് ഷാ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്താനും ഉത്തരവിട്ടിരുന്നു. ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിലായിരുന്നു മുകേഷ് ഷായുടെ അശ്ലീലചേഷ്​ട. എതിർവശത്തായി ഇരുന്ന ഇയാൾ യുവതിയെ തുറിച്ചു നോക്കുകയും പിന്നീട് സ്വയംഭോഗം ചെയ്യുകയുമായിരുന്നു.
ദൃശ്യങ്ങൾ യുവതി ക്യാമറയിൽ പകർത്താൻ തുടങ്ങിയിട്ടും ഇയാൾ പ്രവർത്തി തുടർന്നു കൊണ്ടിരുന്നതായി പരാതിയിൽ പറയുന്നു. തുടർന്ന് തന്റെ മുന്നിൽ നിന്നും മാറി ഇരിക്കാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഇയാൾ സ്ഥലത്തു നിന്ന് മാറിപ്പോയി.
advertisement
യുവതി പിന്നീട് വീഡിയോ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരി നൽകിയ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ യുവതിക്കു മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജന് യുകെയിൽ തടവ് ശിക്ഷ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement