വി.എസ്.എസ്.സി പരീക്ഷയിൽ കോപ്പിയടിക്കു പുറമേ ആൾമാറാട്ടവും; പിടിയിലായവർ എത്തിയത് മറ്റ് രണ്ട് പേർക്കായി

Last Updated:

അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു

പിടിയിലായ സുനിൽ, സുനിത്ത്
പിടിയിലായ സുനിൽ, സുനിത്ത്
തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷയില്‍ കോപ്പിയടിക്ക് പിടിയിലായവർ പരീക്ഷയ്ക്ക് എത്തിയത് മറ്റ് രണ്ട് പേർക്കായി. കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നുവെന്നാണ് കണ്ടെത്തൽ. ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനില്‍ എന്നിവരാണ് തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്.
വി.എസ്.സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേടുകള്‍ നടത്തിയ ഇവരെ കോട്ടൻഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും നിന്നാണ് പിടി കൂടിയത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റിലായവർ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും മുൻപും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു പിന്നിൽ ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയേക്കും.
advertisement
Also Read- ISRO പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ പിടിയിൽ; ചോദ്യം സ്ക്രീൻ വ്യൂവർ വഴി കൈമാറി ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി കേട്ടെഴുതി
പിടിയിലായ സുമിത് കുമാറും സുനിലും അപേക്ഷകരല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അപേക്ഷകർക്കു വേണ്ടി ആൽമാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്. അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. സുനിലിനെ മ്യൂസിയം പൊലീസും സുനിത്തിനെ മെഡിക്കൽ കോളേജ് പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.
advertisement
പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്. പെട്ടെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് ഇവർ ചെവിയിൽ വെച്ചിരുന്നത്. സുനിൽ എഴുതിയ 75 ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വി.എസ്.എസ്.സി പരീക്ഷയിൽ കോപ്പിയടിക്കു പുറമേ ആൾമാറാട്ടവും; പിടിയിലായവർ എത്തിയത് മറ്റ് രണ്ട് പേർക്കായി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement