'അറിയാത്ത വ്യക്തികൾക്ക് ഗോൾഡ് ലോൺ അനുവദിച്ചു': കോഴിക്കോട് ബാങ്കിൽ നിന്നും സ്വർണം തട്ടിയ കേസിൽ സോണൽ മേധാവിക്കെതിരെ ഒളിവിൽ കഴിയുന്ന ബാങ്ക് മാനേജർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൻ്റെ മുൻ മാനേജരായ മധു ജയകുമാർ ഒരു ലോക്കൽ ചാനലിന് അയച്ചു കൊടുത്ത 23 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിലാണ് ആരോപണം ഉന്നയിക്കുന്നത്
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ ഈടു വെച്ച സ്വർണത്തിൽ നിന്നും 25 കിലോ സ്വർണവുമായി കടന്നു കളഞ്ഞു എന്നാരോപിക്കപ്പെടുന്ന ബാങ്ക് മാനേജർ ബാങ്കിൻ്റെ സോണൽ മേധാവിയ്ക്കെതിരെ ആരോപണവുമായി രംഗത്ത്. വടകര ബ്രാഞ്ചിൻ്റെ മുൻ മാനേജരായ മധു ജയകുമാർ ഒരു ലോക്കൽ ചാനലിന് അയച്ചു കൊടുത്ത 23 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിലാണ് താൻ ചെയ്യാത്ത തെറ്റിനാണ് ഇങ്ങനെ യാതന അനുഭവിക്കുന്നതെന്നും സോണൽ മാനേജരായ അരുണിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതും. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിനായി സോണൽ മാനേജർ അരുണിന്റെ സമ്മർദ്ധത്തിന് വഴങ്ങി അറിയാത്ത ആളുകൾക്കു വേണ്ടി കാർഷിക സ്വർണ വായ്പ അനുവദിക്കാൻ നിർബന്ധിതനായെന്നും മധു ജയകുമാർ വീഡിയോയിൽ ആരോപിക്കുന്നു. അതേസമയം ബാങ്കിൽ നിന്നും മോഷ്ടിക്കപ്പെട്ടതായി പറയുന്ന സ്വർണത്തെപ്പറ്റി വീഡിയോയിൽ പരാമർശമില്ല.
ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ഇപ്പോൾ ഇങ്ങനെ അലയേണ്ടി വരുന്നത്.ആധാറു പാനുംഉപയോഗിച്ച് അറിയാത്ത ആൾക്കാർക്കായി കാർഷിക സ്വർണ വായ്പ അനുവദിക്കേണ്ടി വന്നിട്ടുണ്ട്. വടകരയിലും, മഞ്ചേരിയിലും കോഴിക്കാടും താമരശേരിയിലും സുൽത്താൻ ബത്തേരിയിലും അടൂരുമുള്ള ശാഖകളിൽ ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് വേണ്ടിസ്വർണം ഈട് വെച്ചിട്ടുണ്ട്. സോണൽ മാനേജറിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. അതേസമയം ഉയർന്ന പലിശയ്ക്ക് സ്വർണ വായ്പ വാഗ്ദാനം ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം, കുറഞ്ഞ പലിശയ്ക്കായിരുന്നു ബാങ്കിൽനിന്നും കാർഷിക സ്വർണ വായ്പകൾ എടുത്തിരുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയുടെ ഇപ്പോഴത്തെ മാനേജർ ഇർഷാദിന് ഈ സ്വകാര്യ ധനകാര്യ സ്ഥാപനമുമായി ബന്ധമുള്ള തായും മധു ജയകുമാർ ആരോപിക്കുന്നു.
advertisement
സംഭവത്തെത്തുടർന്ന് ഒളിച്ചോടിയതല്ല മറിച്ച് പിതാവിന് അസുഖമായതിനാൽ ലീവിലാണെന്നും മധു ജയകുമാർ വീഡിയോയിൽ വിശദീകരിക്കുന്നു.
ബാങ്കിൻ്റെ വടകര ശാഖയുടെ നിലവിലെ മാനേജരായ ഇർഷാദിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണം മാറ്റി പകരം മുക്ക്പണ്ടം വച്ചിട്ടാണ് മധു ജയകുമാർ 25 കിലോ സ്വർണവുമായി കടന്നു കളഞ്ഞെന്നാണ് ആരോപണം. ഇതുവഴി ബാങ്കിന് 17 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബാങ്കിന്റെ കൊച്ചി ശാഖയിൽ നിന്ന് അടുത്ത സമയത്താണ് ഇയാൾ വടകരയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയത്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് മധു ജയകുമാർ.വടകര സി.ഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Location :
Kozhikode,Kerala
First Published :
August 18, 2024 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'അറിയാത്ത വ്യക്തികൾക്ക് ഗോൾഡ് ലോൺ അനുവദിച്ചു': കോഴിക്കോട് ബാങ്കിൽ നിന്നും സ്വർണം തട്ടിയ കേസിൽ സോണൽ മേധാവിക്കെതിരെ ഒളിവിൽ കഴിയുന്ന ബാങ്ക് മാനേജർ