ഇന്റർഫേസ് /വാർത്ത /Crime / സഹോദരഭാര്യമാർ തമ്മിലുള്ള വാക്കുതർക്കം കൈയാങ്കളിയായി; ഭർതൃസഹോദരനെ യുവതി കുത്തിക്കൊന്നു

സഹോദരഭാര്യമാർ തമ്മിലുള്ള വാക്കുതർക്കം കൈയാങ്കളിയായി; ഭർതൃസഹോദരനെ യുവതി കുത്തിക്കൊന്നു

News 18 Malayalam

News 18 Malayalam

ആദ്യഘട്ടത്തിൽ കുടുംബാംഗങ്ങൾ കൂടുതലായി ഒന്നും പറഞ്ഞില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ജയ്പൂർ: സഹോദര ഭാര്യമാർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭർതൃസഹോദരനെ യുവതി കുത്തിക്കൊന്നു. ജയ്പൂരിലെ പാണ്ട മണ്ഡി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. നിസ്സാരസംഭവത്തെ ചൊല്ലി ഭർതൃസഹോദരന്റെ ഭാര്യയുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാരിയ എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭർതൃസഹോദരനായ മൊഹ്സീനെയാണ് ഇവർ കൊലപ്പെടുത്തിയത്.

VIDEO | രണ്ട് ഡോസ് വാക്സിനെടുത്തവർ മാസ്ക് വെയ്ക്കേണ്ട; കോവിഡ് ഇളവുകളുമായി അമേരിക്ക

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ജയ്പൂരിലെ പാണ്ട മണ്ഡിയിലെ കെട്ടിടത്തിൽ ഭർത്താവിനും ഭർത്താവിന്റെ മൂന്ന് സഹോദരൻമാർക്കും ഒപ്പമാണ് ഫാരിയ താമസിക്കുന്നത്. വാടക നൽകാത്തതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ മൂത്തസഹോദരനും ഭാര്യയുമായി ഫാരിയയുടെ ബന്ധം വഷളായി. ഇതുമായി ബന്ധപ്പെട്ട് സഹോദര ഭാര്യമാർ തമ്മിൽ നിരന്തരം വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു.

മെയ് ഒമ്പതിന് ഫാരിയയുടെ ഭർത്താവ് ഷാരുഖ് സഹോദരനായ മൊഹ്സീന് ഒരു ബൗൾ നിറയെ 'ദഹി ഭല്ല' നൽകാൻ ആവശ്യപ്പെട്ടു. ഫാരിയ ഭർത്താവിനെ അനുസരിച്ച് 'ദഹി ഭല്ല' നൽകിയെങ്കിലും അത് സ്വീകരിക്കാൻ ഭർതൃസഹോദരനായ മൊഹ്സീൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ഫാരിയ ആ ബൗൾ മുറിയിലേക്ക് തിരികെ എടുത്തു കൊണ്ടു വന്നു.

'പ്രമുഖ ടെലിവിഷൻ ചാനലുകളുടെ ഡസ്ക്കിൽ സിപിഎം അജണ്ട നടപ്പാക്കാൻ പാര്‍ട്ടി ഫ്രാക്ഷന്‍റെ ഇടപെടൽ': കെ സുരേന്ദ്രൻ

എന്നിരുന്നാലും ഷാരുഖ് വീണ്ടും ഭാര്യയെ ബൗളുമായി സഹോദരന്റെ മുറിയിലേക്ക് അയച്ചു. എന്നാൽ, പാത്രം കാലിയാക്കിയ ശേഷം അവരുടെ മുറിയിൽ തന്നെ ഫാരിയ പാത്രം എറിഞ്ഞുടച്ചു. ഇതിനെ തുടർന്ന് സഹോദരഭാര്യമാർ തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും ഇത് കൈയാങ്കളിയിലേക്ക് എത്തുകയും ചെയ്തു. കൈയ്യാങ്കളി എങ്ങനെയെങ്കിലും പരിഹരിക്കാൻ മൊഹ്സീൻ ഇടപെട്ടു. പക്ഷേ, കൈയിൽ ഒരു കത്തി ലഭിച്ച ഫാരിയ അതുകൊണ്ട് മൊഹ്സീന്റെ വയറിൽ കുത്തുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മൊഹ്സീനെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ, അവിടെ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് എസ് എം എസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

കോവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകൾ സൗജന്യമായി നടത്തും; കര്‍ണാടക സർക്കാരിന്റെ പുതിയ തീരുമാനം

ആശുപത്രിയിൽ എത്തിയ കുടുംബം സത്യം മറച്ചു വെച്ചു. ടെറസിൽ നിന്നു വീണ മൊഹ്സീന്റെ വയറിൽ ഒരു ദണ്ഡ് തുളച്ചു കയറിയതാണെന്ന് അധികൃതരോട് പറഞ്ഞു. ഇയാൾ മരണത്തിനു കീഴടങ്ങിയതിനെ തുടർന്ന് സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ കുടുംബാംഗങ്ങൾ കൂടുതലായി ഒന്നും പറഞ്ഞില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

First published:

Tags: Death, Death Case, Woman