Jayasurya|'ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; 2013ൽ നടന്നുവെന്നു പറയുന്ന ഷൂട്ടിങ്ങ് 2 വർഷം മുമ്പേ കഴിഞ്ഞതെന്ന് ജയസൂര്യ

Last Updated:

പരാതിക്കാരി ആരോപിച്ച സ്ഥലത്ത് വെച്ച് ആയിരുന്നില്ല സിനിമ ഷൂട്ടിംഗ് നടന്നതെന്നും ജയസൂര്യ

തനിക്കെതിരായ രണ്ട് ലൈംഗിക അതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നും 2013ൽ നടന്നു എന്നു പറയുന്ന പിഗ്മാൻ ഷൂട്ടിംഗ് 2018 ൽ തന്നെ അവസാനിച്ചു എന്നും നടൻ വ്യക്തമാക്കി. പരാതിക്കാരി ആരോപിച്ച സ്ഥലത്ത് ആയിരുന്നില്ല സിനിമ ഷൂട്ടിംഗ്. തൊടുപുഴയിൽ വച്ച് അല്ലാ ഷൂട്ടിംഗ് നടന്നത് കൂത്താട്ടുകുളത്ത് വെച്ചാണ് നടന്നത്.
2011ൽ ഷൂട്ടിംഗ് പൂർത്തിയായ സിനിമയുടെ സെറ്റിൽ 2013 ൽ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതി വ്യാജമാണെന്നും ജയസൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. സെക്രട്ടറിയേറ്റിൽ വെച്ച് നടന്നു എന്ന് പറയുന്ന പീഡനത്തിൽ രണ്ടുമണിക്കൂർ സെക്രട്ടറിയേറ്റിന്റെ പുറത്തുവച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും പിന്നെ എങ്ങനെയാണ് രണ്ടാം നിലയിൽ കയറുന്നതെന്നും നടൻ. പരാതിക്കാരി തുടക്കത്തിൽ പറഞ്ഞ കാര്യങ്ങളല്ല പിന്നീട് പറഞ്ഞത്. എന്തിനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നടൻ.
അതേസമയം ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ പോലീസ് സ്റ്റേഷനിൽ ഹാജരായി. മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് രാവിലെ 8.15 ഓടെ നടൻ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്താത്തതിനാൽ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടില്ല. 11.00 മണിക്ക് തിരുവനന്തപുരം സ്റ്റേഷനിൽ ഹാജരാവാനായിരുന്നു പോലീസ് നിർദ്ദേശം.
advertisement
സെക്രട്ടറിയേറ്റിൽ വച്ചു നടന്ന സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി, ആലുവാ സ്വദേശിനിയായ നടിയുടെ പരാതിയിൽ എടുത്ത കേസിലാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഹാജരായത്.
സംഭവത്തിൽ രണ്ടുമാസം മുൻപാണ് നടി പോലീസിന് പരാതി നൽകിയത്. 2008ൽ ബാലചന്ദ്രൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടൻ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Jayasurya|'ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; 2013ൽ നടന്നുവെന്നു പറയുന്ന ഷൂട്ടിങ്ങ് 2 വർഷം മുമ്പേ കഴിഞ്ഞതെന്ന് ജയസൂര്യ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement